മസ്കത്ത്: 'വാറ്റ്' അഥവ മൂല്യവർധിത നികുതിയുടെ റിേട്ടണുകൾ സമയത്തിനു സമർപ്പിക്കണമെന്ന് നികുതി അതോറിറ്റി അറിയിച്ചു. അല്ലാത്തവർക്കെതിരെ പിഴ ചുമത്തും. കഴിഞ്ഞ ഏപ്രിൽ 16നാണ് രാജ്യത്ത് അഞ്ചു ശതമാനം വാറ്റ് നിലവിൽ വന്നത്.
കഴിഞ്ഞ അഞ്ചു മാസത്തിനിടെ 17,000ത്തിലധികം കമ്പനികളും സ്ഥാപനങ്ങളുമാണ് 'വാറ്റി'ൽ രജിസ്റ്റർ ചെയ്തത്. ജൂലൈ ഒന്ന് മുതലാണ് നികുതി അതോറിറ്റി വെബ്ൈസറ്റ് വഴി റിേട്ടണുകൾ സ്വീകരിച്ചുതുടങ്ങിയത്. പ്രതിവർഷം 400 ദശലക്ഷം റിയാൽ 'വാറ്റ്' വഴി വരുമാനം കണ്ടെത്താൻ സാധിക്കുമെന്നാണ് ഒമാെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.