മസ്കത്ത്: അപകടകരമാം വിധത്തിൽ റോഡുകളിൽ വാഹനമോടിച്ച രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനങ്ങളിൽ മത്സരയോട്ടം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ട്രാഫിക് ഡിപ്പാർട്മെൻറ് അധികൃതരാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് അറിയിച്ചു. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരുന്നു.
വാഹനമിടിച്ച് വിദേശി മരിച്ച സംഭവം: ഒരാൾ അറസ്റ്റിൽ
മസ്കത്ത്: വാഹനമിടിച്ച് വിദേശി മരിക്കാനിടയായ സംഭവത്തിൽ ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണേററ്റിലെ പൊലീസ് കമാൻഡൻറാണ് ഇയാളെ പിടികൂടിയത്. വാഹനമിടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. പിന്നീട് ഇത് വിദേശിയുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇയാൾക്കെതിരെ നിയമ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.