‘വേ​ന​ൽ തു​മ്പി​ക​ൾ’ ക്യാ​മ്പി​ന്​ ഇ​ന്ന്​ തു​ട​ക്കം

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്‌ ഒ​മാ​ൻ കേ​ര​ള​വി​ഭാ​ഗ​ത്തി​ന്‍റെ ഇൗ ​വ​ർ​ഷ​ത്തെ ‘വേ​ന​ൽ തു​മ്പി​ക​ൾ’ ക്യാ​മ്പി​ന്​ വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും.

ജൂ​ലൈ 12, 13, 19, 20 തീ​യ​തി​ക​ളി​ലാ​യി ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​​വ​രെ​യാ​ണ് ക്യാ​മ്പ്. ര​ണ്ടാം ക്ലാ​സു​മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള 150ൽ​പ​രം കു​ട്ടി​ക​ളാ​ണ് ഈ ​വ​ർ​ഷ​ത്തെ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക്യാ​മ്പ് ന​യി​ക്കു​ന്ന​ത് നാ​ട​ക പ്ര​വ​ർ​ത്ത​ക​നും ടെ​ലി​ഫി​ലിം അ​ഭി​നേ​താ​വും അ​ധ്യാ​പ​ക​നു​മാ​യ ശി​വ​ദാ​സ​ൻ പൊ​യി​ൽ​ക്കാ​വാ​ണ്. കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ൾ ക​ണ്ട​റി​ഞ്ഞ് അ​വ​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ വി​നോ​ദ-​വി​ജ്ഞാ​ന​പ്ര​ദ​മാ​യാ​ണ് ക്യാ​മ്പി​ന്റെ ക​രി​ക്കു​ലം ത​യാ​റാ​ക്കി​യ​ത്.

അ​വ​ധി​ക്കാ​ല​ത്തി​ന്റെ ഒ​റ്റ​പ്പെ​ട​ലു​ക​ളി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്കു​ക, സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട ശീ​ല​ങ്ങ​ളും മൂ​ല്യ​ങ്ങ​ളും സ​മീ​പ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച ധാ​ര​ണ​ക​ൾ കു​ട്ടി​ക​ളി​ൽ എ​ത്തി​ക്കു​ക, വാ​യ​ന, എ​ഴു​ത്ത്, ചി​ത്രം, നാ​ട​കം, സം​ഗീ​തം, സി​നി​മ തു​ട​ങ്ങി​യ സ​ർ​ഗാ​ത്മ​ക സാ​ധ്യ​ത​ക​ളെ ജീ​വി​ത​നൈ​പു​ണീ വി​കാ​സ​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ക്യാ​മ്പി​ന്റെ ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ൾ.

കേ​ര​ള വി​ഭാ​ഗം നി​ല​വി​ൽ വ​ന്ന​ശേ​ഷം കോ​വി​ഡ് കാ​ല​ത്തൊ​ഴി​കെ എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും വ​ള​രെ വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 91759352, 98982706 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - 'Venal Thumpikal' camp starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.