മസ്കത്ത്: തൊഴിൽ വിപണിയിലെ അനഭിലഷണീയ പ്രവർത്തനങ്ങളും നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കി തൊഴിൽ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ നടന്നത് 4,149 പരിശോധനകളാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമൂലം അനധികൃത തൊഴിലാളികളെയും മറ്റും കണ്ടെത്താൻ സാധിക്കുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ തൊഴില്‍നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ്; 2,066. ഏറ്റവും കുറവ് ബുറൈമി ഗവര്‍ണറേറ്റിലാണ്; 12. തെക്കന്‍ ബാത്തിന (342), ദാഖിലിയ (458), തെക്കന്‍ ശര്‍ഖിയ (174), ദോഫാര്‍ (156), വടക്കന്‍ ബാത്തിന (265), ദാഹിറ (474), വടക്കന്‍ ശര്‍ഖിയ (48), അല്‍ വുസ്ത (154) എന്നിങ്ങനെയാണ് മറ്റു ഗവര്‍ണറേറ്റുകളില്‍ രേഖപ്പെടുത്തിയ നിയമലംഘനങ്ങള്‍. നഗരസഭകള്‍, വിദ്യാഭ്യാസ മന്ത്രാലയം, റോയല്‍ ഒമാന്‍ പൊലീസ് തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ചായിരുന്നു പരിശോധന കാമ്പയിനുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.