മസ്കത്ത്: തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ ദോഫാറിൽ കർശന നടപടിയുമായി മന്ത്രാലയം. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ, ഷാലീം-ഹലാനിയത്ത് ഐലൻഡ്സ് വിലായത്തിലെ കൺസഷൻ സോണുകളിലെ 76 തൊഴിൽ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഡിസംബർ 16മുതൽ 23വരെയായി നടന്ന പരിശോധന കാമ്പയിനിൽ 192 തൊഴിൽ ലംഘനങ്ങളാണ് കണ്ടെത്തിയത്.
അനുമതിയില്ലാത്ത മേഖലയിലെ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന 148 സംഭവങ്ങളും ശരിയായ തൊഴിൽ അഫിലിയേഷനുകളില്ലാതെ പ്രവർത്തിക്കുന്ന വ്യക്തികൾ ഉൾപ്പെട്ട 44 കേസുകളുമാണ് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.