തൊഴിൽ നിയമ ലംഘനം; ദോഫാറിൽ പരിശോധന ശക്തമാക്കി
text_fieldsമസ്കത്ത്: തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ ദോഫാറിൽ കർശന നടപടിയുമായി മന്ത്രാലയം. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ, ഷാലീം-ഹലാനിയത്ത് ഐലൻഡ്സ് വിലായത്തിലെ കൺസഷൻ സോണുകളിലെ 76 തൊഴിൽ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഡിസംബർ 16മുതൽ 23വരെയായി നടന്ന പരിശോധന കാമ്പയിനിൽ 192 തൊഴിൽ ലംഘനങ്ങളാണ് കണ്ടെത്തിയത്.
അനുമതിയില്ലാത്ത മേഖലയിലെ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന 148 സംഭവങ്ങളും ശരിയായ തൊഴിൽ അഫിലിയേഷനുകളില്ലാതെ പ്രവർത്തിക്കുന്ന വ്യക്തികൾ ഉൾപ്പെട്ട 44 കേസുകളുമാണ് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.