മസ്കത്ത്: പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് പ്രവാസഭൂമിയിൽ വിജയങ്ങളുടെ പുതുകാലത്തിെൻറ നായകരാകുവാൻ ലക്ഷ്യമിടുന്നവർക്കായി ഗൾഫ് മാധ്യമം ഒരുക്കുന്ന പ്രത്യേക വെബിനാർ ഇൗ മാസം 21ന് നടക്കും. Rise up of future UAE എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന വെബിനാറിൽ ലോകത്തെ പിടിച്ചുലച്ച ആരോഗ്യ അടിയന്തിരാവസ്ഥയെ ഏറ്റവും മികവുറ്റ രീതിയിൽ നേരിട്ട് ലോക മാതൃക തീർത്ത യു.എ.ഇയിലെ നിലനിൽക്കുന്നതും വരാനിരിക്കുന്നതുമായ അവസരങ്ങളും സൗകര്യങ്ങളും സവിശേഷതകളും വാണിജ്യധനകാര്യ രംഗങ്ങളിലെ വിദഗ്ധർ വിലയിരുത്തും.
ഒരു ഇന്ത്യൻ ദിനപത്രം ആദ്യമായി ഒരുക്കുന്ന ഇത്തരമൊരു വെബിനാർ നിലവിലെ സംരംഭർ, സ്റ്റാർട്ട്അപ്പുകൾ, ഭാവി സംരംഭകർ, തൊഴിലന്വേഷകർ, വാണിജ്യവിദ്യാർഥികൾ, വീട്ടമ്മമാർ എന്നിവർക്കെല്ലാം ഉപയോഗപ്രദമാവും. മിഡിൽ ഇൗസ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ ഫ്രീസോണുകളിലൊന്നായ ഉമ്മുൽഖുൈവൻ ഫ്രീ ട്രേഡ് സോൺ, പ്രമുഖ ബിസിനസ് സെറ്റ്അപ്പ് മാനേജ്മെൻറ് സംരംഭമായ എമിറേറ്റ്സ് ഫസ്റ്റ് എന്നിവയുടെ സഹകരണത്തോടെ ഞായറാഴ്ച വൈകീട്ട് ഒമാൻ സമയം മൂന്നു മണിക്കാണ് വെബിനാർ അരങ്ങേറുക. യു.എ.ഇയിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സുഗമമായ മാർഗങ്ങൾ, ഫ്രീസോണുകളിലെ ആനുകൂല്യങ്ങൾ, സൗകര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാമുള്ള ഉൾക്കാഴ്ച പകരാൻ വെബിനാറിനാവും.
സുൽത്താൻ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. രാജീവ് ജെയിൻ,എമിറേറ്റ്സ് ഫസ്റ്റ് സി.ഇ.ഒ ജമാദ് ഉസ്മാൻ, യു.എ.ക്യൂ ഫ്രീ ട്രേഡ് സോൺ സീനിയർ ബി.ഡി.എം സാലു സി സ്കറിയ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.madhyamam.com/webinar സൈറ്റ് മുഖേനെ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.