മസ്കത്ത്: എടക്കാട്, മുഴപ്പിലങ്ങാട് പ്രദേശങ്ങളിൽ നിന്ന് മസ്കത്തിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മ ‘മസ്കത്ത് എടക്കാട് മുഴപ്പിലങ്ങാട് വെൽഫെയർ അസോസിയേഷൻ’ നിലവിൽ വന്നു. നാട്ടിൽ നിർധനരുടെ ചികിത്സ, ഭവനനിർമാണം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം നൽകാനും, മണപ്പുറം പൊതു ഖബർസ്ഥാൻ നവീകരിക്കാനും കമ്മിറ്റി തീരുമാനിച്ചു.
ഭാരവാഹികളായി എ.കെ. മുഹമ്മദ് കുഞ്ഞി (പ്രസി.), ഇസ്മാഈൽ പാച്ചാക്കര (ജന.സെക്ര.), കെ.ടി. മമ്മു ഹാജി (ട്രഷ.), ഇ.കെ. ഹനീഫ, എ.കെ.ഷുക്കൂർ (വൈസ് പ്രസി.),ഫൈസൽ പൊന്മാണിച്ചി, മൂബീൻ കണ്ടത്തിൽ (ജോ.സെക്ര.), അബ്ദുൽ അസീസ് കണ്ടത്തിൽ, ടി.സി. അഷ്റഫ്, എ.കെ. മുസ്തഫ. എ.കെ. (അഡ്വ.ബോർഡ്) എന്നിവരെ തെരഞ്ഞെടുത്തു. 13 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.
കൺവെൻഷനിൽ ടി.സി. അശ്റഫ് അധ്യക്ഷത വഹിച്ചു. ഒമാനിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ പൊതുപ്രവർത്തകൻ പീത്തയിൽ പി.വി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. കണ്ടത്തിൽ അബ്ദുൽ അസീസ് സ്വാഗതവും ഇസ്മാഈൽ പാച്ചാക്കര നന്ദിയും പറഞ്ഞു. പി.കെ. ഇസ്മാഈൽ ഖിറാഅത്ത് നടത്തി. അൽറഫി ഹോട്ടലിൽ നടന്ന കൺവെൻഷനിൽ നിരവധി പേർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.