മസ്കത്ത്: പ്രവാസി വെൽഫെയർ ഒമാൻ സംഘടിപ്പിച്ച പ്രഥമ വെൽഫെയർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് ഒമാനിലെ പ്രവാസി മലയാളികളുടെ ഉത്സവമായി. അമിറാത്ത് ടർഫ് ഗ്രൗണ്ടിൽ സേഫ്റ്റി ടെക്നിക്കൽ സർവിസ് ചെയർമാൻ അഷ്റഫ് പടിയത്ത് കിക്ക് ഓഫ് ചെയ്തതോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. ടൂർണമെന്റിൽ ടോപ് ടെൻ ബർക ചാമ്പ്യന്മാരായി. കലാശക്കളിയിൽ എതിരില്ലാത്ത രണ്ടു ഗോളിന് റിയലക്സ് എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്.
ഒമാനിലെ പ്രമുഖ 16 ടീമുകളായിരുന്നു ടൂർണമെന്റിൽ മാറ്റുരച്ചത്. ടോപ് ടെൻ ബർകയിലെ ഷിഹാബ് വ്യക്തിഗത ടോപ് സ്കോറർ സ്ഥാനം കരസ്ഥമാക്കി. ഗോൾഡൻ ബൂട്ടും ബെസ്റ്റ് പ്ലെയർ അവാർഡും ടോപ് ടെൻ ബർക താരം നജ്മുദ്ദീൻ സ്വന്തമാക്കി. മികച്ച ഗോളിയായി ഫിർസാദിനെ (എ.ടി.എസ്) തെരഞ്ഞെടുത്തു. ബെസ്റ്റ് ഡിഫൻഡർ അവാർഡ് ഇക്ബാലും (റിയലക്സ് എഫ്.സി), എമെർജിങ് പ്ലെയർ അവാർഡ് ജൈസലും (എഫ്.സി കേരള) സ്വന്തമാക്കി. പ്രവാസി വെൽഫെയർ പ്രസിഡന്റ് കെ. മുനീർ വടകര ചാമ്പ്യന്മാർക്ക് കപ്പ് കൈമാറി. ജനറൽ സെക്രട്ടറി സാജിദ് റഹ്മാൻ റണ്ണർ കപ്പും വൈസ് പ്രസിഡന്റുമാരായ അസീസ് വയനാട്, അർഷാദ് പെരിങ്ങാല, ടൂർണമെന്റ് കൺവീനർമാരായ ഫിയാസ് മാളിയേക്കൽ, റിയാസ് വളവന്നൂർ, സെക്രട്ടറിമാരായ അസീബ്, സമീർ കൊല്ലക്കാൻ, സഫീർ നരിക്കുനി, കേന്ദ്ര സമിതി അംഗങ്ങളായ ഖാലിദ് ആതവനാട്, നൗഫൽ കളത്തിൽ, അലി മീരാൻ, സൈദ് അലി, സിറാജ് ദിവാരി, ടൂർണമെന്റ് കമ്മിറ്റി നേതാക്കളായ ജാഫർ വളപട്ടണം, നദീർ ചേളന്നൂർ, നസീം എന്നിവർ വ്യക്തിഗത ട്രോഫികളും വിതരണം ചെയ്തു. സ്ത്രീകൾക്കുവേണ്ടി നടത്തിയ മെഹന്ദി മത്സരത്തിൽ ദാഹാഷ, അമാന റിഫാസ്, സുലു നൗഷാദ് എന്നിവരും കാലിഗ്രഫി മത്സരത്തിൽ അമീറ ഷഫീർ, ഫസീല ഷൗക്കത്ത്, അമീന ഫർഹ എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
പ്രവാസി വെൽഫെയർ കേന്ദ്ര സമിതി അംഗങ്ങളായ സുമയ്യ ഇക്ബാൽ, താഹിറ നൗഷാദ്, ഫാത്തിമ അർഷാദ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ടൂർണമെന്റിനോടൊപ്പം നടത്തിയ ഫുഡ് ഫെസ്റ്റിവലിൽ നാടൻ ഭക്ഷണവിഭവങ്ങൾകൊണ്ടുള്ള വിവിധ കൗണ്ടറുകൾ കാണികൾക്ക് ആസ്വാദ്യകരമായി. നാട്ടിലെ വ്യത്യസ്ത രുചിഭേദങ്ങളുടെ അനുഭവങ്ങളോടൊപ്പം ഫേസ് പെയിന്റിങ്, കരകൗശല വസ്തുക്കൾ തുടങ്ങിയ വിവിധ കൗണ്ടറുകളും വെൽഫെയർ കപ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.