സലാല: വെൽഫെയർ ഫോറം സലാല സംഘടിപ്പിച്ച യുദ്ധവിരുദ്ധ സംഗമം വിവിധ സംഘടന പ്രതിനിധികളുടെയും വ്യക്തിത്വങ്ങളുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. സലാലയിലെ ഇന്ത്യൻ കോൺസുലാർ ഏജൻറ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ വെൽഫെയർ ഫോറം പ്രസിഡന്റ് കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. എല്ലാവിധ അധിനിവേശങ്ങളും അതിക്രമങ്ങളും വംശീയ ഉന്മൂലന ശ്രമങ്ങളും അവസാനിപ്പിക്കണമെന്നും നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ലോകക്രമം സംവിധാനിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ ഫോറം വനിത കോഓഡിനേറ്റർ തസ്റീന ഗഫൂർ പ്രമേയം അവതരിപ്പിച്ചു. വിദ്യാർഥി പ്രതിനിധി അലീശ ഷാജി, മലയാള വിഭാഗം കൺവീനർ കെ. സുദർശനൻ, കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ, കൈരളി പ്രതിനിധി ഹേമ ഗംഗാദരൻ, ഐ.എം.ഐ സെക്രട്ടറി കെ.പി. അർഷദ്, കേരള വിഭാഗം കൺവീനർ ഡോ. ഷാജി പി. ശ്രീധർ, പി.സി.എഫ് പ്രതിനിധി റിയാസ്, ടിസ പ്രസിഡന്റ് റസ്സൽ മുഹമ്മദ്, എസ്.എൻ.ഡി.പി പ്രസിഡന്റ് രമേശ്, എൻ.എസ്.എസ് ജനറൽ സെക്രട്ടറി മണികണ്ഠൻ, സർഗവേദി കൺവീനർ കരുണൻ, യാസ് വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ എന്നിവർ സംസാരിച്ചു.
സബിത റസാക്ക് രചിച്ച യുദ്ധവിരുദ്ധ കവിതയുടെ ആലാപനം ബിസ്ന സുനിൽ നടത്തി. വെൽഫെയർ ഫോറം ജനറൽ സെക്രട്ടറി അബ്ദുല്ല മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡൻറ് വഹീദ് ചേന്ദമംഗല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.