മസ്കത്ത്: കെടുകാര്യസ്ഥതക്കും ഉത്തരവാദിത്തമില്ലായ്മക്കും പേരുകേട്ട എയർഇന്ത്യ ഇനിയെങ്കിലും നന്നാവുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് പ്രവാസലോകം. ഇന്ത്യയുടെ സ്വന്തം വിമാന കമ്പനിയായ എയർഇന്ത്യ ടാറ്റ ഏറ്റെടുത്തതോടെ മികച്ച സേവനവും കാര്യക്ഷമതയും പ്രതീക്ഷിച്ച് കഴിയുകയാണ് പ്രവാസേലാകത്തെ യാത്രക്കാരും ട്രാവൽ ഏജൻറുമാരും. അടുത്ത ജനുവരി മുതെലങ്കിലും എയർഇന്ത്യ കുറഞ്ഞ നിരക്കും മികച്ച സേവനവും നൽകുമെന്നാണ് പ്രവാസികൾ കരുതുന്നത്. ഒരു പൊതുമേഖല കമ്പനി വിറ്റഴിക്കുേമ്പാൾ പ്രതിഷേധങ്ങളും എതിർപ്പുകളും ഉണ്ടാവാറുണ്ടെങ്കിലും എയർഇന്ത്യയുടെ കാര്യത്തിൽ പലരിൽനിന്നും ആശ്വാസ നെടുവീർപ്പാണ് ഉയർന്നത്.
നഷ്ടക്കണക്കുകൾ പെരുപ്പിച്ചുകാട്ടി ഇന്ത്യൻ ജനതക്ക് ബാധ്യതയാവുന്ന വെള്ളാനയുടെ ശല്യം അവസാനിച്ചതായാണ് പലരും വിലയിരുത്തിയത്. എയർഇന്ത്യ പ്രവാസികൾക്ക് തലവേദനയായിട്ട് വർഷങ്ങളായി. ഉയർന്ന വിമാനനിരക്കിനെതിരെ മുൻകാലത്ത് നിരവധി പ്രതിഷേധ പരിപാടികളാണ് പ്രവാസികൾ നടത്തിയത്. മുൻകാലത്ത് ഗൾഫ് മേഖലയിലേക്ക് കേട്ടാൽ ഞെട്ടുന്ന നിരക്കുകൾ ഇൗടാക്കിയിരുന്നു. സ്വകാര്യ വിമാന കമ്പനികൾ ഇൗടാക്കുന്നതിനെക്കാൾ എത്രേയാ ഉയർന്നതായിരുന്നു എയർഇന്ത്യയുടെ ടിക്കറ്റ് നിരക്കുകൾ. കൂടുതൽ യാത്രക്കാരുണ്ടാവുന്ന മധ്യവേനൽ അവധിക്കാലത്തും മറ്റ് അവധിക്കാലത്തും നിരക്കുകൾ ഏറ്റവും ഉയരത്തിെലത്തുമായിരുന്നു.
മാത്രമല്ല, എപ്പോഴും വിമാന സർവിസുകൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ വിശ്വസിച്ച് ടിക്കറ്റെടുക്കാനും പറ്റില്ലായിരുന്നു. എന്നാൽ, എയർഇന്ത്യ എക്സ്പ്രസ് എന്ന ബജറ്റ് വിമാന സർവിസ് നിലവിൽ വന്നതോടെ സ്ഥിതിഗതികൾക്ക് നേരിയ മാറ്റമുണ്ടായി. എന്നാലും ബജറ്റ് എയർലൈൻെസന്നു പേരുണ്ടായിട്ടും സീസണിൽ ഉയർന്ന നിരക്കുകൾ തന്നെയാണ് ഇൗടാക്കുന്നത്. എന്നാൽ, സർവിസുകൾ കൃത്യമായി നടത്താൻ അടുത്ത കാലത്ത് എയർഇന്ത്യ എക്സ്പ്രസ് ശ്രമിച്ചിരുന്നു. ഇന്ത്യൻ സെക്ടറിൽ സർവിസ് നടത്തുന്ന വിദേശ വിമാന കമ്പനികൾ ലാഭം കൊയ്യുേമ്പാൾ എയർ ഇന്ത്യ മാത്രം യാത്രക്കാരുണ്ടായിട്ടും എന്തുകൊണ്ടാണ് നഷ്ടത്തിൽ കൂപ്പുകുത്തുന്നതെന്ന ചോദ്യമായിരുന്നു ഇത്രയും കാലം യാത്രക്കാർ ചോദിച്ചിരുന്നത്.
കഴിഞ്ഞ കോവിഡ് സമയത്താണ് എയർഇന്ത്യയുടെ തനി സ്വഭാവം പൊതുജനങ്ങൾക്ക് കൃത്യമായി മനസ്സിലായത്. അതിനുമുമ്പ് പൊതുജനങ്ങൾക്ക് എയർഇന്ത്യ ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല.
വിമാനത്താവളത്തിലെ കൗണ്ടറുകളിലും ഡ്യൂട്ടി ഫ്രീയിൽനിന്ന് വസ്തുക്കൾ വാങ്ങി വിമാനത്തിൽ ബോർഡിങ്ങിനായി എത്തുേമ്പാഴും മാത്രമാണ് ജീവനക്കാരുടെ കറുത്ത മുഖങ്ങൾ യാത്രക്കാർ കണ്ടിരുന്നത്. വിമാന സർവിസുകൾ റദ്ദാക്കുേമ്പാൾ എയർഇന്ത്യ ഉദ്യോഗസ്ഥർ കാട്ടുന്ന അലംഭാവത്തിെൻറ രുചിയും പലരും ആസ്വദിച്ചിട്ടുണ്ട്. കഴിഞ്ഞ വന്ദേ ഭാരത് സർവിസ് കാലത്ത് എയർഇന്ത്യ യാത്രക്കാരെ വട്ടംകറക്കിയതിന് അതിരില്ലായിരുന്നു. കോവിഡ് പ്രതിസന്ധിക്കാലത്ത് മാനസികമായും ശാരീരികമായും തളർന്ന യാത്രക്കാർക്ക് എയർഇന്ത്യയുടെ പ്രതികരണങ്ങൾ ഇരുട്ടടിയായിരുന്നു.
നേരത്തേ രജിസ്റ്റർ ചെയ്തവർ ടിക്കറ്റെടുക്കാൻ എത്തുേമ്പാൾ കിട്ടാതെ തിരിച്ചു വരേണ്ടിവന്ന നിരവധി അനുഭവങ്ങളുണ്ട്. ഇൗ യാത്രക്കാരിൽനിന്ന് നിരവധി പരാതികളാണ് ഉണ്ടായത്. മാത്രമല്ല, എയർഇന്ത്യയിലെ ചില ഉദ്യോഗസ്ഥരുടെ യാത്രക്കാരോടുള്ള മനോഭാവവും വിചിത്രമായിരുന്നു. ഇത്രയേറെ യാത്രക്കാരും വിമാനങ്ങളുമുള്ള ഒമാനിലെ എയർഇന്ത്യ ഒാഫിസിെൻറ ബോർഡ് പോലും ആരും ശ്രദ്ധിക്കാത്ത രീതിയിലാണ്.
ഇേങ്ങാട്ട് ആരും വരരുതെന്ന ലക്ഷ്യത്തോടെയാണ് ബോർഡ് വെച്ചിരിക്കുന്നതെന്ന് യാത്രക്കാർക്ക് തോന്നിപ്പോവും. ഏതായാലും എയർഇന്ത്യ സ്വകാര്യ മേഖലയിലേക്ക് എത്തിയതോടെ എന്തൊക്കെ മാറ്റങ്ങളുണ്ടാവുമെന്ന് കാത്തിരിക്കുകയാണ് യാത്രക്കാർ. നല്ല സർവിസും ജീവനക്കാരിൽനിന്നുള്ള നല്ല പെരുമാറ്റവും കുറഞ്ഞ വിമാന നിരക്കുമൊക്കെ കാത്തിരിക്കുകയാണ് പ്രവാസികൾ. എന്നാൽ, ഇതേ ഉദ്യോഗസ്ഥർ തന്നെ തലപ്പത്തിരിക്കുകയാണെങ്കിൽ വലിയ മെച്ചമെന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് പറയുന്നവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.