മസ്കത്ത്: ശൈത്യകാല ടൂറിസത്തിന്റെ ഭാഗമായി ചെക്ക് റിപ്പബ്ലിക്കിൽ നിന്നും ആദ്യ നേരിട്ടുള്ള വിമാനം സലാല വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം എത്തി. വർഷം മുഴുവൻ ദോഫാർ ഗവർണറേറ്റിനെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്താനുള്ള പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് സഞ്ചാരികളുമായി വിമാനം എത്തിയിരിക്കുന്നത്.
200 വിനോദ സഞ്ചാരികളാണുള്ളത്. കഴിഞ്ഞ ഖരീഫ് സീസണിലും സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഖരീഫിനു ശേഷവും ആഗതമായ സർബ് സീസണിലും സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുകയാണ് സലാലയടക്കമുള്ള പ്രദേശങ്ങൾ. വസന്തകാലത്തിന് പ്രാദേശികമായി പറയുന്ന പേരാണ് സർബ്. ഈ സീസണിലെ കാലാവസ്ഥ ആസ്വാദിക്കാനായി യൂറോപ്പ്, റഷ്യ തുടങ്ങി അയൽരാജ്യങ്ങളിൽനിന്നും ഏകദേശം 400 വിമാനങ്ങളിൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.