മസ്കത്ത്: മന്ത്രിസഭ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദുമായി ഫെഡറേഷൻ ഓഫ് ജി.സി.സി ചേംബേഴ്സ് (എഫ്.ജി.സി.സി.സി) പ്രസിഡന്റ് അജ്ലാൻ ബിൻ അബ്ദുൽ അസീസ് അൽ അജ്ലാൻ, സെക്രട്ടറി ജനറൽ ഡോ. സൗദ് ബിൻ അബ്ദുൽ അസീസ് അൽ മഷാരി എന്നിവർ കൂടിക്കാഴ്ച നടത്തി. എഫ്.ജി.സി.സിയുടെ 58ാമത് യോഗത്തിന് ഒമാൻ ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
സംയുക്ത സാമ്പത്തിക പ്രവർത്തനങ്ങളുടെ മുന്നേറ്റം പ്രോത്സാഹിപ്പിക്കാനും ജി.സി.സി നിക്ഷേപങ്ങളെ പിന്തുണക്കുന്നതിലും സ്വകാര്യമേഖലയുടെ പങ്ക് വർധിപ്പിക്കുന്നതിന് എഫ്.ജി.സി.സി.സി നടത്തുന്ന ശ്രമങ്ങൾക്ക് ഒമാന്റെ നന്ദി സയ്യിദ് ഫഹദ് അറിയിച്ചു.
ആഗോള സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാനുള്ള മാർഗങ്ങളും എല്ലാ രാജ്യങ്ങളിലും അവ ചെലുത്തുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
എല്ലാവിധ മുന്നൊരുക്കങ്ങളോടെയും എഫ്.ജി.സി.സി.സി യോഗം സംഘടിപ്പിച്ച ഒമാന് പ്രസിഡന്റും സെക്രട്ടറി ജനറലും അംഗങ്ങളും നന്ദി അറിയിച്ചു.
വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ചെയർമാൻ റിദ ബിൻ ജുമാ അൽ സാലിഹ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.