മസ്കത്ത്: ലോക ഭക്ഷ്യസുരക്ഷ ദിനം ഒമാനിൽ ആചരിച്ചു. ഭക്ഷണത്തിെൻറ ലഭ്യത സംബന്ധിച്ച സാഹചര്യങ്ങളെ വിലയിരുത്തുകയും പ്രശ്നങ്ങളെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ദിനമെന്ന നിലയിലാണ് എല്ലാ വർഷവും ജൂൺ ഏഴ് ഭക്ഷ്യദിനമായി ആചരിക്കുന്നത്.
'ആരോഗ്യകരമായ നാളേക്ക് സുരക്ഷിതമായ ഭക്ഷണം' എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ കാമ്പയിൻ സന്ദേശം. മനുഷ്യനും പ്രപഞ്ചത്തിനും സാമ്പത്തിക മേഖലക്കും ദീർഘകാല ഉപകാരങ്ങൾ ലഭിക്കുന്നതിന് സുരക്ഷിതമായ ഭക്ഷണത്തിൻെറ ഉൽപാദനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കലാണ് കാമ്പയിനിൻെറ ഉദ്ദേശ്യം.
പൊതുജനാരോഗ്യവും ഉപഭോക്തൃ സുരക്ഷയും ഉറപ്പുവരുത്താൻ ഭക്ഷണത്തിെൻറ ഗുണനിലവാരം ഉറപ്പാക്കുന്നതിന് രാജ്യം വലിയ പരിഗണന നൽകുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷ-ഗുണനിലവാര വകുപ്പ് ഡയറക്ടർ ജനറൽ എൻജി. ഹൈതം ബിൻ ഖൽഫാൻ അൽ അഖ്ദമി ഭക്ഷ്യദിന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.