മസ്കത്ത്: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷെൻറ (ഡബ്ല്യൂ.എം.എഫ്) മൂന്നാമത് ദ്വൈവാർഷിക കൺവെൻഷൻ ഓൺലൈനിലുടെ നടന്നു. കേരള പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡബ്ല്യൂ.എം.എഫ് ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായി. കേരള പ്ലാനിങ് ബോർഡ് അംഗവും സഫാരി ടി.വി മാനേജിങ് ഡയറക്ടറുമായ സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. വേൾഡ് മലയാളി ഫെഡറേഷെൻറ മുഖപത്രികയായ വിശ്വകൈരളിയുടെ ആറാമത് എഡിഷൻ സന്തോഷ് ജോർജ് കുളങ്ങര പ്രകാശനം ചെയ്തു.
ഗ്ലോബൽ സെക്രട്ടറി പൗലോസ് തേപ്പാല, ട്രഷറർ എസ്.എസ്. സുനിൽ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്ലോബൽ ജോയൻറ് സെക്രട്ടറി ഹരീഷ് നായർ നന്ദി പറഞ്ഞു. പുതിയ ഗ്ലോബൽ പ്രസിഡന്റായി ഡോ. ജെ. രത്നകുമാറിനെ (ഒമാൻ) തിരഞ്ഞെടുത്തു. മറ്റ്ഭാരവാഹികൾ: (ഗ്ലോബൽ പ്രസിഡന്റ്), പൗലോസ് തേപ്പാല-ഖത്തർ (ഗ്ലോബൽ കോഡിനേറ്റർ), ഹരീഷ് നായർ -ബെനിൻ റിപ്പബ്ലിക് (ഗ്ലോബൽ സെക്ര), നിസാർ എടത്തുംമിത്തൽ - ഹെയ്തി (ഗ്ലോബൽ ട്രഷ), റെജിൻ ചാലപ്പുറം - ഇന്ത്യ, ശ്രീജ ടോമി - ഇറ്റലി, ശിഹാബ് കൊട്ടുകാട് - സൗദി അറേബ്യ (വൈസ് പ്രസി), ടോം ജേക്കബ് - കുവൈത്ത്, മഞ്ജുഷ ശ്രീജിത്ത് - ഖത്തർ, മാത്യു ചെറിയാൻ കാലായിൽ - ഓസ്ട്രിയ (ജോ. സെക്ര), ജോൺസൺ തൊമ്മാന - ഈജിപ്ത് (ജോ. ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.