മസ്കത്ത്: ലണ്ടനിൽ നടക്കുന്ന വേൾഡ് ട്രാവൽ മാർക്കറ്റ് 2024 (ഡബ്ല്യു.ടി.എം) എക്സിബിഷനിൽ പങ്കാളിയായി ഒമാൻ. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് പൈതൃക വിനോദസഞ്ചാര മന്ത്രാലയമാണ് പങ്കെടുക്കുന്നത്. ഒമാൻ പ്രതിനിധി സംഘത്തെ പൈതൃക-ടൂറിസം മന്ത്രി സലേം ബിൻ മുഹമ്മദ് അൽ മഹ്റൂഖിയാണ് നയിക്കുന്നത്.
32 ടൂറിസം സ്ഥാപനങ്ങളും ഹോട്ടൽ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന പവലിയനോടെയാണ് സുൽത്താനേറ്റ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഒമാൻ ഗ്രൂപ്പ്, ഒമാൻ എയർ, ഒമാൻ എയർപോർട്ട്, ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ, ഒമാൻ മ്യൂസിയം ത്രൂ ടൈം, നാഷണൽ മ്യൂസിയവും നാഷണൽ ട്രാവൽ ഓപ്പറേറ്ററും പവിലിയനിൽ ഉണ്ട്.
ലോകമെമ്പാടുമുള്ള പ്രമുഖ ടൂറിസം വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന വാർഷിക പരിപാടിയാണ് ലണ്ടനിലെ വേൾഡ് ട്രാവൽ മാർക്കറ്റ്. 185ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് സ്ഥാപനങ്ങൾ, കമ്പനികൾ, സർക്കാർ ഏജൻസികൾ എന്നിവയിൽനിന്നുള്ള 4,000ത്തിലധികം പ്രദർശകർ ഇതിൽ പങ്കെടുക്കും. 43,000 സന്ദർശകർ പ്രദർശനം കാണാൻ എത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.