മസ്കത്ത്: ചൈനീസ് വാഹന നിർമാതാക്കളായ അൻഹുയ് ജിയാങ്ഹുവായ് ഓേട്ടാമൊബൈലിെൻറ (ജെ.എ.സി) പാസഞ്ചർ വാഹനങ്ങൾ ഒമാൻ വിപണിയിൽ പ്രിയങ്കരമാകുന്നു.സെഡാെൻറ വിലയിൽ സ്വന്തമാക്കാവുന്ന ക്രോസ്ഒാവർ എസ്.യു.വിയായ എസ് 3യാണ് ഇതിലൊന്ന്. കാർ റെൻറൽ-ലീസിങ് സ്ഥാപനമായ ഒാർബിറ്റ് ടൗവൽ ആേട്ടാ സെൻറർ അടുത്തിടെ എട്ട് എസ് 3 ക്രോസ് ഒാവർ എസ്.യു.വികളാണ് ടൗവ്വൽ ഒാേട്ടാ സെൻററിൽനിന്ന് വാങ്ങിയത്.
ഒമാനിലെ മുൻനിര എഫ്.എം.സി.ജി സ്ഥാപനത്തിലെ സെയിൽസ് വിഭാഗത്തിന് ലീസിന് നൽകുന്നതിനായാണ് വാഹനങ്ങൾ വാങ്ങിയത്.സ്ഥിരമായി യാത്രകൾക്ക് അനുയോജ്യമായ സാമാന്യം വലുപ്പമുള്ളതും മികച്ച ഇൻറീരിയറും എക്സ്റ്റീരിയറുമുള്ള വാഹനങ്ങളാണ് കോർപറേറ്റ് ഇടപാടുകാരൻ ആവശ്യപ്പെട്ടതെന്ന് ഒാർബിറ്റ് കാർ റെൻറൽ ആൻറ് ലീസ് ബിസിനസ് മേധാവി അബി എബ്രഹാം പറഞ്ഞു.
ബജറ്റും ആവശ്യവും കൂടി പരിഗണിച്ച് ഉപഭോക്താവിെൻറ കൂടി അഭിപ്രായം തേടിയ ശേഷമാണ് വാഹനം വാങ്ങിയത്. ആകർഷകമായ വിലയാണെന്നതിനാൽ മെയിൻറനൻസ്, ഇൻഷുറൻസ്, റീപ്ലേസ്മെൻറ്, സർവിസ് അടക്കം ലീസ് പാക്കേജ് കുറഞ്ഞ നിരക്കിൽ ചെയ്തു നൽകാനും സാധിച്ചതായി അബി അബ്രഹാം പറഞ്ഞു.
ജെ.എ.സിയുമായി പത്തുവർഷത്തിന് മുകളിലുള്ള ബന്ധമാണ് ഉള്ളതെന്ന് ടൗവൽ ഓേട്ടാ സെൻറർ ജനറൽ മാനേജർ റിയാദ് അലി സുൽത്താൻ പറഞ്ഞു. വാണിജ്യ വാഹനങ്ങളാണ് ഇതുവരെ വിൽപന നടത്തിയത്. പുതിയ പാസഞ്ചർ വാഹനങ്ങളും ലഘു വാണിജ്യ വാഹനങ്ങളും ഉപഭോക്താക്കൾക്ക് പ്രിയങ്കരമാകും. വാഹനങ്ങൾ വാങ്ങുന്നവർക്ക് ആകർഷകമായ സർവിസ് ആനുകൂല്യങ്ങളടക്കം ലഭ്യമാെണന്നും റിയാദ് അലി സുൽത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.