മസ്കത്ത്: രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിനായി വൻനിക്ഷേപാവസരം. നിക്ഷേപങ്ങൾക്ക് അവസരങ്ങളൊരുക്കുകയും വിനോദ സഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) തെക്കൻ ബാത്തിന ഗവർണറേറ്റിൽ നിക്ഷേപ ഫോറം നടത്തി. ടൂറിസ്റ്റ് സൈറ്റുകൾ, പൈതൃക സ്മാരകങ്ങൾ, ബീച്ചുകൾ, പരമ്പരാഗത വിപണികൾ, വാണിജ്യ വിപണികൾ, ടാക്സി പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയവ വികസിപ്പിക്കുന്നതിനുതകുന്ന പദ്ധതികളിലേക്ക് നിക്ഷേപ അവസരങ്ങൾ ഒരുക്കാൻ സഹായകമാകുന്നതായിരുന്നു ഫോറം.
നിക്ഷേപം ആകർഷിക്കുന്നതിന് ഗവർണറേറ്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് തെക്കൻ ബാത്തിന ഗവർണർ ശൈഖ് ഇസ്സ ബിൻ ഹമദ് അൽ അസ്രി പറഞ്ഞു. ഗവർണറേറ്റ് പല ലാൻഡ്മാർക്കുകളും വികസിപ്പിക്കുന്നതിനായി 36 പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. അവയിൽ ചിലത് അവസാന ഘട്ടത്തിലാണെന്നും അസ്രി പറഞ്ഞു.
സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗവർണറേറ്റിൽ ലഭ്യമായ നിക്ഷേപ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുമായി ബിസിനസ് ഉടമകൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ തെക്കൻത്ത് ബാത്തിന ബ്രാഞ്ചിൽ നിന്നുള്ള ഹമൂദ് ബിൻ സലിം അൽ സാദി പറഞ്ഞു.
ഗവർണറേറ്റിൽ 20 സൈറ്റുകൾ നിക്ഷേപത്തിനായി തുറന്നിട്ടുണ്ടെന്ന് ഒ.സി.സി.ഐയുടെ സൗത്ത് ബത്തിന ബ്രാഞ്ച് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ അഹമ്മദ് അബ്ദുല്ല അൽ ഒവൈസി അറിയിച്ചു.
റുസ്താഖിൽ ആറ് പ്ലോട്ടുകൾ, മുസന്നയിൽ മൂന്ന്, അൽ അവാബിയിൽ രണ്ട്, ബർകയിൽ ആറ്, നഖലിൽ രണ്ട്, ദി അൽ മാവിൽ ഒന്ന് എന്നിങ്ങനെയാണ് േപ്ലാട്ടുകൾ തുറന്നിട്ടിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.