മസ്കത്ത്: മാർ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2023-24 കാലയളവിലെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. റൂവി സെന്റ് തോമസ് ചര്‍ച്ചില്‍ നടന്ന ചടങ്ങുകള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു. ഇടവക വികാരിയും യുവജന പ്രസ്ഥാനം പ്രസിഡന്റുമായ ഫാ. വര്‍ഗീസ് റ്റിജു ഐപ്, സഹവികാരി ഫാ. എബി ചാക്കോ, ഇടവക ഭരണസമിതി, യുവജന പ്രസ്ഥാനം ഒമാന്‍ സോണല്‍ കോഓഡിനേറ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
മാര്‍ച്ച് 31ന് നടന്ന യോഗത്തില്‍ 2023-24 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റിരുന്നു. സഭയുടെയും യുവജനപ്രസ്ഥാനം കേന്ദ്ര സമിതിയുടെയും ഇടവകയുടെയും നിര്‍ദേശങ്ങള്‍ക്കനുസൃതമായും ഒപ്പം സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയുമുള്ള പ്രവര്‍ത്തനങ്ങളാണ് പ്രസ്ഥാനം ലക്ഷ്യമിടുന്നതെന്ന് ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയ യുവജനപ്രസ്ഥാനം ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.