മസ്കത്ത്: സീബ് മാർക്കറ്റിൽ തീപിടിത്തം. മാർക്കറ്റിലെ കമേഴ്സ്യൽ സ്റ്റോറിലുണ്ടായ തീപിടിത്തത്തിൽരണ്ടു പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. സ്ഥാപനയുടമകൾ അഗ്നിബാധ ഒഴിവാക്കുന്നതിനായി എല്ലാവിധ സുരക്ഷനടപടികളും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു.
ഒമാനിൽ മറ്റ് രണ്ടിടത്തും തീപിടിത്തമുണ്ടായി. ദാഖിലിയ ഗവർണറേറ്റിൽ വാഹനങ്ങൾ കയറ്റി വന്ന ട്രെയിലർ ട്രക്കിനാണ് തീപിടിച്ചത്.
തിങ്കളാഴ്ച രാത്രി ഖർനൽ ആലമിലായിരുന്നു സംഭവം. ഇബ്രിയിൽ വീടിന് തീപിടിച്ചതായും സിവിൽ ഡിഫൻസ് അറിയിച്ചു. രണ്ടു സംഭവങ്ങളിലും ആർക്കും പരിക്കില്ലാതെ തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.