മാസ്​ക് ധരിച്ചില്ലെങ്കിൽ പിടിവീഴും, പരിശോധന ശക്തം

ദോഹ: മാസ്​ക് ധരിക്കാത്തവരെ പിടികൂടുന്നതിനായി പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. മാസ്​ക് ധരിക്കാതെ പുറത്തിറങ്ങിയ 164 പേർക്കെതിരെയാണ് കഴിഞ്ഞ ദിവസം പൊലീസ്​ നിയമനടപടി സ്വീകരിച്ചത്. പകർച്ചവ്യാധി തടയുന്നതിനായുള്ള 1990ലെ 17ാം നമ്പർ നിയമം, മന്ത്രിസഭ തീരുമാനം എന്നിവ പ്രകാരമാണ് നടപടികൾ. കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കുന്നതിനും വ്യാപനം തടയുന്നതിനുമായി കർശന നിയന്ത്രണങ്ങളാണ് രാജ്യത്തുടനീളം നടപ്പാക്കിയിരിക്കുന്നത്.

മാസ്​ക് ധരിക്കാതെ പുറത്തിറങ്ങിയ 164 പേർക്കെതിരെയും കാറുകളിൽ അനുവദിച്ച പരിധി ലംഘിച്ചതിന് ഏഴുപേരെയും അറസ്​റ്റ് ചെയ്തു. ഇവരെ പബ്ലിക് േപ്രാസിക്യൂഷനിലേക്ക് തുടർനിയമനടപടികൾക്കായി കൈമാറുകയും ചെയ്​തതായി മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാലുപേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ലെന്ന് ഈയിടെ ആഭ്യന്തര മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിച്ചതിനാണ് ഏഴുപേർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്വയം സുരക്ഷ ഉറപ്പുവരുത്താനും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള എല്ല സുരക്ഷാ മുൻകരുതലുകളും പൊതുജനങ്ങൾ കർശനമായി പാലിക്കണം. രോഗിക​ളും രോഗലക്ഷണങ്ങളുള്ളവരും മാത്രം മാസ്​ക്​ ധരിച്ചാൽ മതിയെന്നായിരുന്നു കോവിഡി​െൻറ ആദ്യഘട്ടത്തിൽ ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞത്​. പിന്നീടാണ്​ എല്ലാവരും മാസ്​ക് ധരിക്കണമെന്ന നിർദേശം ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചത്​.

എന്നാൽ, ഈ നിർദേശത്തിനും മു​േമ്പ എല്ലാവർക്കും മാസ്​ക്​ നിർബന്ധമാക്കിയ രാജ്യമായി ഖത്തർ മാറിയിരുന്നു. കോവിഡ് -19 വ്യാപിച്ച പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ നോൺ മെഡിക്കൽ മാസ്​ക് നിർബന്ധമായും ധരിക്കണമെന്ന് കഴിഞ്ഞ ജൂൺ അഞ്ചിനാണ് ലോകാരോഗ്യ സംഘടന മാർഗനിർദേശം പുറത്തിറക്കിയത്. എന്നാൽ, കോവിഡ് -19നെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിൽ മേയ് 17 മുതൽ രാജ്യത്തെ എല്ലാവർക്കും മാസ്​ക് നിർബന്ധമാക്കി ഖത്തർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നോൺ മെഡിക്കൽ മാസ്​കി​െൻറ ഉപയോഗം സംബന്ധിച്ച് ജൂൺ അഞ്ച് വരെ അനുകൂലമായും പ്രതികൂലമായും ലോകാരോഗ്യ സംഘടന ഒരു നിർദേശവും പുറത്തിറക്കിയിട്ടില്ലായിരുന്നു. മാസ്​ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ശാസ്​ത്രീയമായ തെളിവുകളൊന്നുമില്ലെന്ന വാദമാണ് അവർ മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ, അതിനും ഏറെ മു​േമ്പ മാസ്​ക്​ ഖത്തറിൽ എല്ലാവർക്കും നിർബന്ധമാക്കിയതോടെ രോഗബാധയുടെ നിരക്ക്​ ഏറെ കുറഞ്ഞു.


മാസ്​കില്ലെങ്കിൽ രണ്ട് ലക്ഷം റിയാൽ വരെ പിഴ, അല്ലെങ്കിൽ മൂന്നുവർഷം വരെ തടവ്​

മാസ്​ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ്​ അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ മൂന്ന് വർഷം വരെ തടവോ ആണ്​ ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക്​ 500 റിയാൽ പിഴയാണ്​ മിക്കയിടത്തും ചുമത്തുന്നത്​. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തി​െൻറ പരിധിയിൽ വരുന്ന കുറ്റമാണിത്​. ഏതാവശ്യത്തിന് വെളിയിലിറങ്ങുമ്പോഴും മാസ്​ക് നിർബന്ധമാണ്​. താമസ സ്​ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ്​ മാസ്​ക് നിർബന്ധമാക്കിയത് മേയ്​ 17 മുതലാണ്​ രാജ്യത്ത്​ പ്രാബല്യത്തിൽ വന്നത്​. മന്ത്രിസഭയുടേതായിരുന്നു​ തീരുമാനം.

രാജ്യത്തെ പൗരന്മാരും താമസക്കാരുമടക്കം എല്ലാവരും വീടിന് പുറത്തിറങ്ങുമ്പോൾ ആവശ്യം എന്തായാലും നിർബന്ധമായും മാസ്​ക് ധരിച്ചിരിക്കണം. എന്നാൽ, ഒരു വ്യക്തി സ്വന്തം കാറിൽ തനിച്ച് യാത്ര ചെയ്യുകയാണെങ്കിൽ മാസ്​ക് ധരിക്കേണ്ടതില്ല. എന്നാൽ, മറ്റു​ യാത്രക്കാർ ഉണ്ടെങ്കിൽ മാസ്​ക്​​ നിർബന്ധമാണ്​. കുടുംബം അല്ലെങ്കിൽ കാറിൽ ഡ്രൈവർ അടക്കം നാലുപേർ മാത്രമേ പാടുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.