മാസ്ക് ധരിച്ചില്ലെങ്കിൽ പിടിവീഴും, പരിശോധന ശക്തം
text_fieldsദോഹ: മാസ്ക് ധരിക്കാത്തവരെ പിടികൂടുന്നതിനായി പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 164 പേർക്കെതിരെയാണ് കഴിഞ്ഞ ദിവസം പൊലീസ് നിയമനടപടി സ്വീകരിച്ചത്. പകർച്ചവ്യാധി തടയുന്നതിനായുള്ള 1990ലെ 17ാം നമ്പർ നിയമം, മന്ത്രിസഭ തീരുമാനം എന്നിവ പ്രകാരമാണ് നടപടികൾ. കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കുന്നതിനും വ്യാപനം തടയുന്നതിനുമായി കർശന നിയന്ത്രണങ്ങളാണ് രാജ്യത്തുടനീളം നടപ്പാക്കിയിരിക്കുന്നത്.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 164 പേർക്കെതിരെയും കാറുകളിൽ അനുവദിച്ച പരിധി ലംഘിച്ചതിന് ഏഴുപേരെയും അറസ്റ്റ് ചെയ്തു. ഇവരെ പബ്ലിക് േപ്രാസിക്യൂഷനിലേക്ക് തുടർനിയമനടപടികൾക്കായി കൈമാറുകയും ചെയ്തതായി മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാലുപേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ലെന്ന് ഈയിടെ ആഭ്യന്തര മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിച്ചതിനാണ് ഏഴുപേർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്വയം സുരക്ഷ ഉറപ്പുവരുത്താനും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള എല്ല സുരക്ഷാ മുൻകരുതലുകളും പൊതുജനങ്ങൾ കർശനമായി പാലിക്കണം. രോഗികളും രോഗലക്ഷണങ്ങളുള്ളവരും മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നായിരുന്നു കോവിഡിെൻറ ആദ്യഘട്ടത്തിൽ ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞത്. പിന്നീടാണ് എല്ലാവരും മാസ്ക് ധരിക്കണമെന്ന നിർദേശം ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചത്.
എന്നാൽ, ഈ നിർദേശത്തിനും മുേമ്പ എല്ലാവർക്കും മാസ്ക് നിർബന്ധമാക്കിയ രാജ്യമായി ഖത്തർ മാറിയിരുന്നു. കോവിഡ് -19 വ്യാപിച്ച പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ നോൺ മെഡിക്കൽ മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് കഴിഞ്ഞ ജൂൺ അഞ്ചിനാണ് ലോകാരോഗ്യ സംഘടന മാർഗനിർദേശം പുറത്തിറക്കിയത്. എന്നാൽ, കോവിഡ് -19നെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിൽ മേയ് 17 മുതൽ രാജ്യത്തെ എല്ലാവർക്കും മാസ്ക് നിർബന്ധമാക്കി ഖത്തർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നോൺ മെഡിക്കൽ മാസ്കിെൻറ ഉപയോഗം സംബന്ധിച്ച് ജൂൺ അഞ്ച് വരെ അനുകൂലമായും പ്രതികൂലമായും ലോകാരോഗ്യ സംഘടന ഒരു നിർദേശവും പുറത്തിറക്കിയിട്ടില്ലായിരുന്നു. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന വാദമാണ് അവർ മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ, അതിനും ഏറെ മുേമ്പ മാസ്ക് ഖത്തറിൽ എല്ലാവർക്കും നിർബന്ധമാക്കിയതോടെ രോഗബാധയുടെ നിരക്ക് ഏറെ കുറഞ്ഞു.
മാസ്കില്ലെങ്കിൽ രണ്ട് ലക്ഷം റിയാൽ വരെ പിഴ, അല്ലെങ്കിൽ മൂന്നുവർഷം വരെ തടവ്
മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാൽ പിഴയാണ് മിക്കയിടത്തും ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്. ഏതാവശ്യത്തിന് വെളിയിലിറങ്ങുമ്പോഴും മാസ്ക് നിർബന്ധമാണ്. താമസ സ്ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. മന്ത്രിസഭയുടേതായിരുന്നു തീരുമാനം.
രാജ്യത്തെ പൗരന്മാരും താമസക്കാരുമടക്കം എല്ലാവരും വീടിന് പുറത്തിറങ്ങുമ്പോൾ ആവശ്യം എന്തായാലും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. എന്നാൽ, ഒരു വ്യക്തി സ്വന്തം കാറിൽ തനിച്ച് യാത്ര ചെയ്യുകയാണെങ്കിൽ മാസ്ക് ധരിക്കേണ്ടതില്ല. എന്നാൽ, മറ്റു യാത്രക്കാർ ഉണ്ടെങ്കിൽ മാസ്ക് നിർബന്ധമാണ്. കുടുംബം അല്ലെങ്കിൽ കാറിൽ ഡ്രൈവർ അടക്കം നാലുപേർ മാത്രമേ പാടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.