ഫി​ഫ അ​റ​ബ്​ ക​പ്പ്​ വേ​ദി​യി​ലെ വ​ള​ന്റി​യ​ർ (ഫ​യ​ൽ ചി​ത്രം)

ലോകകപ്പ് വളന്റിയറാകാൻ 1.15 ലക്ഷം അപേക്ഷകർ

ദോഹ: രജിസ്ട്രേഷൻ തുടങ്ങി ഒരാഴ്ചക്കുള്ളിൽ ഫിഫ ലോകകപ്പിന് വളന്‍റിയറാവാൻ സന്നദ്ധത അറിയിച്ചത് 1.15 ലക്ഷം പേർ. മാർച്ച് 21ന് ആരംഭിച്ച വളന്റിയർ രജിസ്ട്രേഷൻ ഒരാഴ്ചപിന്നിട്ടപ്പോഴാണ് അതിശയകരമായ രജിസ്ട്രേഷൻ തുടരുന്നത്. 187 രാജ്യങ്ങളിൽനിന്നാണ് ലോകകപ്പിന്‍റെ സംഘാടനത്തിൽ പങ്കാളികളാവാൻ സന്നദ്ധത അറിയിച്ച് ഒരുലക്ഷത്തിലേറെ പേർ അപേക്ഷിച്ചത്. നവംബർ 21 മുതൽ ഡിസംബർ 18വരെ നടക്കുന്ന ലോകകപ്പിന് 20,000 വളന്റിയർമാരുടെ സേവനമാണ് ആവശ്യമുള്ളത്. സ്റ്റേഡിയങ്ങളും പരിശീലനവേദികളും വിമാനത്താവളങ്ങളും ഫാൻ സോണും ഉൾപ്പെടെ 45ഓളം മേഖലകളിലാണ് വളന്റിയർമാരെ നിയോഗിക്കുന്നത്. താൽപര്യമുള്ളവർക്ക് ഫിഫ വെബ്സൈറ്റ് വഴി ഇനിയും അപേക്ഷിക്കാമെന്ന് ഫിഫ അറിയിച്ചു. https://volunteer.fifa.com/login എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

2022 ഒക്ടോബർ ഒന്നിന് 18 വയസ്സ് തികയുന്ന ആർക്കും അപേക്ഷിക്കാം. അറബി, ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണന. വളന്റിയർഷിപ്പിൽ മുൻപരിചയമില്ലാത്തവർക്കും അപേക്ഷിക്കാമെന്ന് ഫിഫ അറിയിച്ചു. നേരത്തെ സേവനം വേണ്ട ഒരുവിഭാഗം വളന്റിയർമാരുടെ ജോലികൾ ഒക്ടോബർ ഒന്നിനുതന്നെ ആരംഭിക്കും. അഭിമുഖങ്ങൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്കു ശേഷം, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഡിഡാസ് യൂനിഫോം, ജോലിസമയങ്ങളിൽ ഭക്ഷണം, പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യയാത്ര എന്നിവ ലഭ്യമാവും. ഏറ്റവും ചുരുങ്ങിയ 10 ദിവസങ്ങളിലെങ്കിലും ജോലി ചെയ്യാൻ സന്നദ്ധതയുള്ളവരാണ് അപേക്ഷിക്കേണ്ടത്. എട്ടുമണിക്കൂറാണ് ഒരു ഷിഫ്റ്റിന്‍റെ ദൈർഘ്യം. 

Tags:    
News Summary - 1.15 lakh applicants to volunteer for World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.