ഖത്തറിൽ 1509 പുതിയ കോവിഡ്​ രോഗികൾ

ദോഹ: ഖത്തറിൽ തിങ്കളാഴ്ച 1509 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. 1177 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. 332 പേർ വിദേശങ്ങളിൽനിന്ന്​ തിരിച്ചെത്തിയവരാണ്​. 3230 പേർ രോഗമുക്​തി നേടി. നിലവിലെ കോവിഡ്​ രോഗികളുടെ എണ്ണം 22,733 ആയി കുറഞ്ഞു. പുതിയ കോവിഡ്​ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്തിട്ടില്ല. ഇതുവരെ 645 പേരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചതായി റിപ്പോർട്ട്​ ചെയ്തത്​. 29,596 പേരാണ്​ കഴിഞ്ഞ ദിവസം പരിശോധനക്ക്​ വിധേയരായത്​. 199 പേർ ആശുപത്രികളിൽ നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്​. ഇവരിൽ 16 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഐ.സി.യുകളിൽ 75 പേരും ചികിത്സയിലുണ്ട്​. രണ്ടു പേരെയാണ്​ പുതുതായി പ്രവേശിപ്പിച്ചത്​.

Tags:    
News Summary - 1509 new Covid patients in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.