ദോഹ: ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലത്തെിയ യമന്‍ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഖാലിദ് മഹ്ഫൂസ് ബഹാഹുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്ത നേതാക്കള്‍ യമനിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും അമീരി ദീവാനിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ യമന്‍ വൈസ് പ്രസിഡന്‍റിനെയും സംഘത്തെയും മുനിസിപ്പാലിറ്റി നഗരാസൂത്രണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ ഖലീഫ ആല്‍ഥാനി, യമനിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഹജ്രി, ദോഹയിലെ യെമന്‍ കോണ്‍സുലര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സുബൈരി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.