ദോഹ: ഗസ്സയിലെയും, ലബനാനിലെയും ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ സൗദി അറേബ്യയിൽ തിങ്കളാഴ്ച നടന്ന അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ സംയുക്ത ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. വിവിധ അറബ്-ജി.സി.സി രാഷ്ട്ര നേതാക്കൾ പങ്കെടുത്ത യോഗത്തിൽ മേഖലയിലെ സമാധാനം നിലനിർത്തുന്നതിനുള്ള സൗദിയുടെ പരിശ്രമത്തെ അമീർ അഭിനന്ദിച്ചു.
യോഗത്തിനു പിന്നാലെ ‘എക്സ്’ പ്ലാറ്റ്ഫോം വഴിയാണ് യുദ്ധം അവസാനിപ്പിക്കാനും, സാധാരണക്കാർക്ക് മാനുഷിക സഹായമെത്തിക്കാനുമുള്ള സൗദിയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളെ അമീർ അഭിനന്ദിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് അമീർ നന്ദി അറിയിച്ചു.
മേഖലയിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനം നിലനിർത്താനുമുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് വിവിധ രാഷ്ട്ര പ്രതിനിധികൾ നന്ദി അറിയിച്ചു.
ഖത്തർ, അമേരിക്ക, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമങ്ങളെ പിന്തുണക്കുന്നതായി യോഗത്തിൽ പങ്കെടുത്ത കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.