ദോഹ: അന്താരാഷ്ട്ര പ്രമേഹദിനത്തിന്റെ ഭാഗമായി ദോഹയിലെ അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഖത്തറിലെ പ്രവാസികളുടെ ആരോഗ്യ പരിചരണത്തിന്റെ ഭാഗമായി നവംബർ 15 വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12 വരെ സി റിങ് റോഡിലെ ആശുപത്രിയിലാണ് ക്യാമ്പ്.
നേരത്തേ രജിസ്റ്റർ ചെയ്യുന്നവർക്ക് വിവിധ ലാബ് പരിശോധനകളും ഡോക്ടർ കൺസൾട്ടേഷനുകളും ലഭ്യമാക്കും. ജനറൽ മെഡിസിൻ, ന്യൂറോളജി, ഡെർമറ്റോളജി, കാർഡിയോളജി, ഓർതോപീഡിക്, പീഡിയാട്രിക്, യൂറോളജി, ഇ.എൻ.ടി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ സൗജന്യ കൺസൾട്ടേഷൻ ലഭിക്കും. ബുക്കിങ്ങിന് 4403 8777, 7723 443 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.