ബനൂ തമീം ഗോത്രത്തിന്‍െറ  ദേശീയദിനാഘോഷത്തില്‍ അമീര്‍

ദോഹ: അല്‍ വജ്ബ കോട്ടക്കകത്ത് നടന്ന ബനു തമീം ഗോത്രത്തിന്‍െറ ദേശീയ ദിനാഘോഷത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും പങ്കെടുത്തു. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, അമീറിന്‍െറ പേഴ്സണല്‍ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി, മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഥാനി തുടങ്ങിയവരും ബനൂ തമീം ഗോത്രത്തിന്‍െറ ദേശീയ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനത്തെിയിരുന്നു. മറ്റു ഗോത്രങ്ങളുടെ കീഴില്‍ നടന്ന ദേശീയ ദിനാഘോഷ പരിപാടികളിലും നിരവധി മന്ത്രിമാരും ശൈഖുമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. 
ഖത്തറിന്‍െറ പ്രിയ ഭരണാധികാരികളെ കാത്ത് രാജ്യത്തിന്‍െറ പ്രധാന തെരുവീഥികളില്‍ പ്രമുഖ ഗോത്രങ്ങളുടെ കൂറ്റന്‍ കൂടാരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗോത്ര സംസ്കൃതിയുടെ പ്രൗഢി പേറുന്ന പാരമ്പര്യ ആഘോഷങ്ങളാണ് ഈ കൂടാരങ്ങളില്‍ നടക്കുന്നത്. ശമാല്‍-ദുഖാന്‍ റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന വീഥിക്കരികില്‍ 25 ഓളം ഗോത്രങ്ങളുടെ തമ്പുകളാണുള്ളത്. മന്നായി, സുവൈദി, ഖുബൈസി, ഹമ്മാദ്, ശമ്മരി, ഇഹ്ബാബി തുടങ്ങിയ ഗോത്രങ്ങളൊരുക്കിയ ഈ കൂടാരങ്ങള്‍ ഉര്‍ള എന്ന പേരിലാണ് അറിയപ്പെടുന്നത്. തങ്ങളുടെ ഭരണാധികാരികളെ സ്വീകരിക്കാന്‍ ഗോത്രപ്രമുഖരുടെ നേതൃത്വത്തില്‍ ഓരോ ഗോത്രങ്ങളും മത്സരിക്കുകയാണ്. അര്‍ദ എന്ന പേരിലറിയപ്പെടുന്ന വാള്‍നൃത്തവും പാരമ്പര്യശീലുകള്‍ ആലപിച്ചുള്ള ചുവടുകളുമായി യുവാക്കളും കുട്ടികളും ആഘോഷത്തില്‍ പങ്കാളികളാവുന്നുണ്ട്. ഊദ്  പുകച്ചും മധുരം നല്‍കിയും പരസ്പരം സന്തോഷം പ്രകടിപ്പിച്ചാണ് ഇവര്‍ തമ്പുകളെ ആഘോഷകൂടാരങ്ങളാക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.