ദോഹ: 2022 ലോകകപ്പ് നടത്തിപ്പ് വേദി ഖത്തറില്‍ നിന്ന് മാറ്റണമെന്ന, ഫിഫ മുന്‍ എക്സിക്യുട്ടീവ് അംഗം തിയോ സ്വാന്‍സിഗറുടെ ആവശ്യം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ലോകകപ്പ് നടത്തിപ്പ് ചുമതലയുളള സുപ്രീം കമ്മിറ്റി ഓഫ് ഡെലിവറി ആന്‍റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി. ഖത്തറിലെന്താണ് നടക്കുന്നതെന്ന്് നേരിട്ടറിയാന്‍ തിയോ സ്വാന്‍സിഗര്‍ ഇതുവരെ ഖത്തര്‍ സന്ദര്‍ശിച്ചിട്ടില്ളെന്നും തവാദി പറഞ്ഞു.
ഖത്തറില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതിനാല്‍ 2022 ലോകകപ്പ് നടത്തിപ്പ് വേദി ഇവിടെ നിന്ന് മാറ്റണമെന്നാണ് തിയോ സ്വാന്‍സിഗറുടെ ആവശ്യം. ഖത്തര്‍ തൊഴില്‍ നിയമ ഭേദഗതികള്‍ കൊണ്ടുവരാത്തത് അഹങ്കാരം മൂലമാണെന്നും ആരോപിച്ചിരുന്നു. എന്നാല്‍ തൊഴില്‍ നിയമത്തില്‍ ഖത്തര്‍ പരിഷ്കരണം കൊണ്ടുവന്നതായും രാജ്യത്തെ വിമര്‍ശിച്ചവരെല്ലാം ഇതിനെ ശ്ളാഘിച്ചിട്ടുണ്ടെന്നും അല്‍ തവാദി പറഞ്ഞു. ഖത്തറിനെ കുറിച്ച് നേരിട്ട് അറിവുകളില്ലാത്ത സ്വാന്‍സിഗറുടെ അഭിപ്രായം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെ അത് തളളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.
മറ്റു പല ജര്‍മന്‍ വിദഗ്ധരെയും പോലെ സ്വാന്‍സിഗര്‍ ഖത്തര്‍ സന്ദര്‍ശിച്ചിട്ടല്ല അഭിപ്രായം പറയുന്നത്. സ്വാന്‍സിഗറെ നേരില്‍ കണ്ട് ഖത്തര്‍ സന്ദര്‍ശിക്കാനാവശ്യപ്പെട്ടിരുന്നു. ഖത്തര്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഖത്തറില്‍ നടക്കുന്നത് ധാര്‍മിക വീക്ഷണത്തില്‍ അതിനെ ന്യായീകരിക്കാന്‍ കഴിയില്ളെന്നുമാണ് ജര്‍മനിയിലെ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്വാന്‍സിഗര്‍ പറഞ്ഞത്. ഫിഫയുടെ പുതിയ അധികൃതര്‍ ഖത്തറില്‍ നിന്ന് 2022 ലോകകപ്പ് നടത്തിപ്പ് വേദി എടുത്തു മാറ്റുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതിനെ തുടക്കം മുതലേ എതിര്‍ക്കുന്നവരില്‍ പ്രമുഖനാണ് ജര്‍മനിയിലെ അഭിഭാഷകനും ഫുട്ബാള്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റുമായിരുന്ന സ്വാന്‍സിഗര്‍. ഇദ്ദേഹത്തിനെതിരെ ഖത്തര്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.