ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 34ാമത് സമ്മേളനത്തിന് ദോഹയില്‍ തുടക്കമായി. സുരക്ഷ കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും കുറ്റകൃത്യങ്ങള്‍ തടയുന്നതിനെ കുറിച്ചുമുളള വഴികളാണ് സമ്മേളനം മുഖ്യമായി ചര്‍ച്ച ചെയ്യുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിന് മുന്നോടിയായി ജി.സി.സി ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിമാരുടെ യോഗം കഴിഞ്ഞ ദിവസം ദോഹയില്‍ നടന്നിരുന്നു.
യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റ്നന്‍റ് ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്വബാഹ്, സൗദി രണ്ടാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്‍, ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ദോഹയിലത്തെിയ നേതാക്കളെ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘം ഹമദ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു.
സമ്മേളനത്തില്‍ പങ്കെടുക്കാനായി ദോഹയിലത്തെിയ ജി.സി.സി ആഭ്യന്തര മന്ത്രിമാരുമായി ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബന്‍ ഹമദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി. മന്ത്രിമാര്‍ക്കായി ഡെപ്യൂട്ടി അമീര്‍ ഉച്ച വിരുന്നും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.