ദോഹ: ദോഹ ഡയമണ്ട് ലീഗിന് പത്ത് ദിവസം അവശേഷിക്കേ ലോക ചാമ്പ്യന്‍ അമേരിക്കയുടെ അലിസണ്‍ ഫെലിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. കഴിഞ്ഞയാഴ്ച കണങ്കാലിനേറ്റ പരിക്കാണ് ദോഹയില്‍ നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറാന്‍ കാരണം. ദോഹയില്‍ 100 മീറ്ററിലാണ് ഒളിമ്പിക്സ് ചാമ്പ്യനും ലോകചാമ്പ്യനുമായ ഫെലിക്സ് മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ അടുത്തത്തെിനില്‍ക്കുന്ന റിയോ ഒളിമ്പിക്സിനെ മുന്‍നിര്‍ത്തിയുള്ള തയ്യാറെടുപ്പില്‍ നിന്ന് ഫെലിക്സ് പിന്‍മാറിയിട്ടില്ല. ദോഹയില്‍ മത്സരിക്കുന്നത് ഏറെ ഇഷ്ടപ്പെടുന്നുവെങ്കിലും സീസണ്‍ അവിടെ തുടങ്ങാന്‍ സാധിക്കുകയില്ളെന്നും പൂര്‍ണ ആരോഗ്യത്തോടെ സീസണ്‍ ആരംഭിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അമേരിക്കന്‍ താരം വ്യക്തമാക്കി.
എന്നാല്‍ ദോഹയിലെ മീറ്റ് ഞാന്‍ വീക്ഷിക്കുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ താരം പിന്‍മാറിയെങ്കിലും ഒരുപിടി ലോകതാരങ്ങള്‍ ദോഹയിലത്തെുമെന്നും മത്സരങ്ങള്‍ കടുത്തതാകുമെന്നുമാണ് കായിക ലോകം പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.