ദോഹ: ആഗസ്റ്റ് അഞ്ചിന് തുടങ്ങിയ ഒളിമ്പിക്സ് കായിക മല്‍സരങ്ങളില്‍ മാറ്റുരക്കുന്ന 38 അംഗ ഖത്തര്‍ ടീമിന്‍െറ യാത്രാ ഇന്‍ഷുറന്‍സും നല്‍കിവരുന്നത് ഖത്തര്‍ ഇന്‍ഷുറന്‍സ് കമ്പനി (ക്യു.ഐ.സി)ഖത്തറിലെ പ്രമുഖ ഇന്‍ഷുറന്‍സ് ദാതാക്കളായ (ക്യു.ഐ.സി) റിയോ 2016 ഒളിമ്പിക്സിലെ ഖത്തര്‍ അതിഥി മന്ദിരമായ ‘ബൈത്ത് ഖത്തര്‍’ന്‍െറ പ്രധാന പ്രായോജകരും ടീമിന്‍െറ മുഖ്യ പ്രചാരകരുമാണ്. ദേശീയ ചാമ്പ്യന്മാരെ പങ്കെടുപ്പിക്കുന്നതില്‍ ക്യു.ഐ.സിക്കുവേണ്ട പിന്തുണ ലഭ്യമാക്കുന്നതിലും ഖത്തര്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് പ്രധാന പങ്കുണ്ട്.
ഖത്തര്‍ ടീമിന്‍െറ ദേശീയ പ്രായോജകരാകാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ക്യു.ഐ.സി ഗ്രൂപ്പ് സി.ഇ.ഒയും പ്രസിഡന്‍റുമായ ഖലീഫ അബ്ദുല്ല തുര്‍കി അല്‍ സുബി പറഞ്ഞു.
ലോകത്തിലെ പ്രമുഖരായ അമ്പത് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായി കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിടുകയാണ് ടീമിന്‍െറ പ്രായോജകരായതിലൂടെ തങ്ങള്‍ നിറവേറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബൈത്ത് ഖത്തറില്‍ ക്യു.ഐ.സിക്ക് പ്രത്യേകം കിയോസ്കും ലഭ്യമാക്കിയിട്ടുണ്ട്. ട്വിറ്റര്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയും ‘മസ്റ്റ് ബീ ക്യു.ഐ.സി ഇന്‍ഷ്വര്‍ഡ്’ എന്ന ആഷ്ടാഗില്‍ ഖത്തര്‍ ടീമിനെ പ്രോല്‍സാഹിപ്പിച്ചുവരികയാണ് ക്യു.ഐ.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.