ദോഹ: റിയോ ഒളിമ്പിക്സ് അശ്വാഭ്യാസ പ്രകടനത്തില്‍ മെഡലുകള്‍ നേടിയില്ളെങ്കിലും ശ്രദ്ധേയമായ പ്രകടനവുമായി ഖത്തറിന്‍െറ ശൈഖ് അലി ബിന്‍ ഖാലിദ് അല്‍ഥാനി കാണികളുടെ കൈയടി നേടി. ഇന്നലെ വൈകുന്നേരം നാലിനാണ് ഫൈനല്‍സ് മത്സരങ്ങള്‍ ആരംഭിച്ചത്. തുടക്കം മുതലെ ശൈഖ് അലി ബിന്‍ ഖാലിദ് അല്‍ഥാനി മികവുറ്റ പ്രകടനമാണ് നടത്തിയത്. റൗണ്ട് എയില്‍ ഒരു പിഴവുപോലും വരുത്താതൈ ഏറ്റവും മികച്ച പ്രകടനവുമായാണ് ഫസ്റ്റ് ഡേവിസണ്‍ എന്ന കുതിരയുമായി അലി ബിന്‍ ഖാലിദ് അല്‍ഥാനി റൗണ്ട് എ പിന്നിട്ടത്. അല്‍ഥാനി ഉള്‍പ്പെടെ ഈ റൗണ്ടില്‍ മല്‍സരിച്ചത് 32 പേരായിരുന്നു. ഇവരില്‍ ആറ് പേര്‍ പുറത്തായി. ഖത്തറിന്‍്റെ ബാസെം മുഹമ്മദ് ഇതില്‍പ്പെടുന്നു. ദിജാവു എന്ന കുതിരപ്പുറത്തായിരുന്നു ബാസെമിന്‍്റെ അശ്വാഭ്യാസപ്രകടനം. എന്നാല്‍ ആദ്യറൗണ്ടില്‍തന്നെ എട്ട് പിഴവുകള്‍ വന്നതാണ് അയോഗ്യതയായത്. മെഡല്‍ജേതാക്കളെ നിശ്ചയിക്കാനുള്ള റൗണ്ട് ബി മത്സരങ്ങള്‍ തുടങ്ങിയത് ഒട്ടേറെ ആവേശകരമായ പ്രതീതിയാണ് ഉണ്ടാക്കിയത്. അല്‍ഥാനി ഉള്‍പ്പടെ ഒന്‍പതു പേര്‍ ഒരുപോലെ മുന്നിട്ട് നില്‍ക്കുകയായിരുന്നു. ഒരു പിഴവും വരുത്താതെ മുന്നേറിയപ്പോള്‍ മെഡല്‍ ജേതാക്കളെ നിശ്ചയിക്കാനായി ജമ്പ് ഓഫിലേക്ക് മത്സരം നീണ്ടു. ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ആറുപേരായിരുന്നു ജമ്പ് ഓഫില്‍ മത്സരിച്ചത്.
ഈ ഘട്ടത്തില്‍ അലി ബിന്‍ ഖാലിദ് അല്‍ഥാനിയയെ നിര്‍ഭാഗ്യം പിടികൂടി. ഇദ്ദേഹത്തിന്‍െറ കുതിരയ്ക്ക് സംഭവിച്ച പിഴവ് തിരിച്ചടിയായപ്പോള്‍ എട്ടു പെനാലിറ്റികള്‍ വരുത്തി അല്‍ഥാനിക്ക് ആറാം റാങ്ക് നേടാനെ കഴിഞ്ഞുള്ളൂ. ഗ്രേറ്റ് ബ്രിട്ടണിന്‍്റെ നിക്ക് സ്കെലിറ്റണ്‍ സ്വര്‍ണവും സ്വീഡനിന്‍്റെ പിഡര്‍ ഫ്രെഡറിക്സണ്‍ വെള്ളിയും നേടി. ബിട്ടണിന്‍്റെ നിക്ക് സ്കെലിറ്റണ്‍ മല്‍സരത്തിലുടനീളം ഒരു പെനാല്‍റ്റിക്ക് പോലും ഇടവരുത്തിയില്ല. മത്സരത്തിലുടനീളം പിഴവുകളൊന്നും വരുത്താതിരുന്ന കാനഡയുടെ എറിക് ലാമേസ് ജമ്പ് ഓഫില്‍ നാലു പിഴവുകള്‍ വരുത്തിയതിനത്തെുടര്‍ന്ന് വെങ്കലത്തിലേക്ക് പിന്തള്ളപ്പെട്ടു. നാലു പിഴവുകള്‍ വരുത്തിയ സ്വിറ്റ്സര്‍ലന്‍ഡിന്‍്റെ സ്റ്റീവ് ഗ്വേര്‍ദത്ത് നാലാം സ്ഥാനവും എട്ടു പിഴവുകള്‍ വരുത്തിയ അമേരിക്കയുടെ കെന്‍്റ് ഫാരിങ്ടണ്‍ അഞ്ചാം സ്ഥാനവും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.