ജി.സി.സി ഉച്ചകോടിയില്‍ ‘അല്‍ജസീറ’ക്ക് വിലക്ക്

ദോഹ: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബഹ്റൈന്‍ ആസ്ഥാനമായ മനാമയില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ബഹ്റൈന്‍ അധികൃതര്‍ അല്‍ജസീറക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി അല്‍ജസീറ മാനേജ്മെന്‍റ് വ്യക്തമാക്കി. കാലേ കുട്ടി തന്നെ ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള അനുമതിക്കായി എല്ലാ രേഖകളും തങ്ങള്‍ സമര്‍പ്പിച്ചിരുന്നതായി അല്‍ജസീറ വ്യക്തമാക്കി. 
എന്നാല്‍ പ്രത്യേക കാരണമൊന്നും വ്യക്തമാക്കാതെ തങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയായിരുന്നൂവെന്ന് മാനേജ്മെന്‍റ് കുറ്റപ്പെടുത്തി. 
ഇത് ആദ്യ തവണയല്ല അല്‍ജസീറക്ക് ജി.സി.സി ഉച്ചകോടിയില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. മനാമയില്‍ നടന്ന മുപ്പതാമത് ഉച്ചകോടിയിലും അല്‍ജസീറക്ക് ബഹ്റൈന്‍ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള കടുത്ത കടന്നുകയറ്റമാണ് ഇതെന്ന് അല്‍ജസീറ അധികൃതര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും ഉച്ചകോടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തങ്ങള്‍ അപ്പപ്പോള്‍ നല്‍കി കൊണ്ടിരിക്കുമെന്ന് അല്‍ജസീറ വ്യക്തമാക്കി. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.