ദോഹ: മിഠായിത്തെരുവും മനാഞ്ചിറ മൈതാനവും എസ്.കെ പ്രതിമയും മുതൽ കോഴിക്കോടിന്റെ പൈതൃകവും സാഹിത്യവും ചരിത്രവുമെല്ലാം പകർത്തി ദോഹയിൽ ഇന്ന് കോഴിക്കോട്ടുകാരുടെ ഉത്സവാഘോഷ ദിനം. ഖത്തറിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ‘ഫ്രണ്ട്സ് ഓഫ് കോഴിക്കോട്’ (ഫോക് ഖത്തർ) അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘നമ്മൾ കോഴിക്കോട്’ ആഘോഷ പരിപാടികൾക്ക് വെള്ളിയാഴ്ച രാവിലെ ആറ് മുതൽ രാത്രി 11 വരെ അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂൾ വേദിയാകും. കോഴിക്കോടിന്റെ യുനെസ്കോ സാഹിത്യ നഗര പദവിയുടെ ആഘോഷം കൂടിയായാണ് ‘നമ്മൾ കോഴിക്കോട്’ ദോഹയിൽ അരങ്ങേറുന്നത്. കോഴിക്കോടിന്റെ പാർലമെന്റ് അംഗം എം.കെ. രാഘവൻ എം.പി, മേയർ ബീനാ ഫിലിപ്, കെ.കെ. രമ എം.എൽ.എ, സാഹിത്യകാരന്മാരായ കൽപറ്റ നാരായണൻ, പി.കെ. പാറക്കടവ് എന്നിവർ അതിഥികളായെത്തും.
രാവിലെ പൂക്കളത്തോടെ ആരംഭിക്കുന്ന ആഘോഷപ്പകലിൽ ഒമ്പത് മണിക്ക് മെഗാ പായസ മത്സരം അരങ്ങേറും. ഉച്ച 1.30ഓടെ പൊതു പരിപാടികൾക്ക് തുടക്കമാകും. ഇന്ത്യൻ അംബാസഡർ വിപുൽ പങ്കെടുക്കും. നാല് മണിക്ക് സാഹിത്യ സദസ്സും രാത്രി ഏഴ് മുതൽ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.