അലപ്പോ നരമേധം: ഖത്തറിന്‍െറ അഭ്യര്‍ത്ഥന  പ്രകാരം അടിയന്തിര അറബ് ലീഗ് ഇന്ന്

ദോഹ: സിറിയയിലെ അലപ്പോ നടന്ന് കൊണ്ടിരിക്കുന്ന ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന നരമേധത്തെ തുടര്‍ന്ന് അടിയന്തിര അറബ് ലീഗ് യോഗം വിളിച്ച് കൂട്ടണമെന്ന അഭ്യര്‍ത്ഥന അംഗീകരിച്ച് പ്രത്യേക യോഗം ഇന്ന് ചേരുമെന്ന് അറബ് ലീഗ് വൃത്തങ്ങള്‍ അറിയിച്ചു. സിറിയയിലെ മനുഷ്യത്വ രഹിതമായ അതിക്രമത്തെ തുടര്‍ന്ന് അവിടത്തെ ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന് അറുതി വരുത്താന്‍ അറബ് ലീഗ് മുന്നിട്ടിറങ്ങണമെന്ന ആവശ്യമാണ് ഖത്തര്‍ മുന്നോട്ട് വെച്ചത്.
 ഖത്തറിന്‍്റെ നിര്‍ദേശത്തെ യു.എ.ഇ, സൗദി അറബ്യേ, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ പിന്തുണക്കുകയായിരുന്നു.
 ഇതിനെ തുടര്‍ന്നാണ് അടിയന്തിര യോഗം ചേരാന്‍ അറബ് ലീഗ് തീരുമാനമെടുത്തത്. അതിനിടെ സിറിയന്‍ വിഷയത്തില്‍ ലോക രാഷ്ട്രങ്ങള്‍ നിശബ്ദത വെടിയണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി ആവശ്യപ്പെട്ടു.  ഇതിനെതിരെ  ശബ്ദിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് അദ്ദേഹം ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.