ദോഹ: സിറിയയിലെ അലെപ്പോയില്‍ ജനങ്ങളെ സഹായിക്കുന്നതിനായി സംഭാവനകള്‍ ശേഖരിക്കാന്‍ ദര്‍ബ് അല്‍ സായിയില്‍ ഞായറാഴ്ച രാത്രി ഏഴ് മുതല്‍ കാമ്പയിന്‍ നടത്തും.
ഖത്തര്‍ ദേശീയദിനാഘോഷ സംഘാടക കമ്മറ്റിയുടെ നേതൃത്വത്തിലായിരിക്കും തുക ശേഖരിക്കുക.
അലപ്പോയിലെ മനുഷ്യര്‍ പറഞ്ഞറിയിക്കാനാകാത്ത ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ അവരെ സഹായിക്കാനും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനുമാണ് ഈ ശ്രമം നടക്കുന്നത്.
ഖത്തറിലെ പൗരാണിക പ്രദര്‍ശന നഗരിയായ ദര്‍ബ് അല്‍ സായിയില്‍ ജനങ്ങള്‍ കൂടുതലായി എത്തുമെന്നതിനാലാണ് ഈ സ്ഥലം സംഭാവനകള്‍ ശേഖരിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്. ദേശീയ ദിനാഘോഷവും ബന്ധപ്പെട്ട പരിപാടികളും അലപ്പോയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനായി റദ്ദ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അവരെ സഹായിക്കാനുള്ള പ്രഖ്യാപനത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഇതിന് പുറമെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു ഖത്തര്‍ ചാരിറ്റി അടക്കമുള്ള സന്നദ്ധ സംഘടനകളും വ്യാപകമായി സിറിയന്‍ ജനതക്ക് വേണ്ടി ധനശേഖരണം നടത്തുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.