വിമാനചാര്‍ജ് കുറക്കുന്ന കാര്യം  പരിഗണനയിലില്ല

ദോഹ: ഇന്ധന വില കുറഞ്ഞെങ്കിലും വിമാന ചാര്‍ജ് കുറക്കുന്ന കാര്യം പരിഗണനയിലില്ളെന്ന് ഖത്തര്‍ എയര്‍വെയ്്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. വിമാന ഇന്ധനത്തിന്‍െറ വില കുത്തനെ കുറഞ്ഞുവെങ്കിലും ടിക്കറ്റിന്‍െറ അടിസ്ഥാന വിലയില്‍ മാറ്റങ്ങളുണ്ടാകില്ല. ഇന്ധന വില വര്‍ധിച്ച സന്ദര്‍ഭങ്ങളിലൊന്നും ഖത്തര്‍ എയര്‍വെയ്സ് വില വര്‍ധിപ്പിച്ചിട്ടില്ളെന്നും ന്യൂസ് വീക് മിഡിലീസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഖത്തര്‍ എയര്‍വെയ്സ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമാക്കിയ അല്‍ ബാകിര്‍, സര്‍ക്കാറില്‍ നിന്ന് ഇന്ധനവിലയില്‍ കമ്പനിക്ക് സബ്സിഡി ലഭിക്കുന്നുണ്ടെന്ന വാദം തള്ളിക്കളഞ്ഞു. എന്നാല്‍ നിലവില്‍ ടിക്കറ്റ് നിരക്കില്‍ വലിയ ഇളവാണ് ഖത്തര്‍ എയര്‍വേയ്സ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി വലിയ ലാഭത്തിലാണെന്നും അല്‍ ബാകിര്‍ പറഞ്ഞു. 
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധിപ്പിച്ച സര്‍ചാര്‍ജില്‍ ഇളവ് വരുത്തുമെന്ന് ഖത്തര്‍ എയര്‍വെയ്സ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് എത്രയാണെന്നോ എപ്പോള്‍ നിലവില്‍ വരുമെന്നോ ഇതുവരെയും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സര്‍ചാര്‍ജ് മുഴുവന്‍ നീക്കിയതായും ഭാവിയില്‍ നിരക്കില്‍ മാറ്റം വരില്ളെന്നും അക്ബര്‍  അല്‍ ബാകിര്‍ പറഞ്ഞു. 
എന്നാല്‍, സര്‍ചാര്‍ജുമായി ബന്ധപ്പെട്ടുള്ള അധികം വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല. ഇന്ധനവില ബാരലിന് 130 ഡോളറായ സമയത്ത് തന്നെ വന്‍ ലാഭത്തിലായിരുന്ന ഖത്തര്‍ എയര്‍വെയ്സ്, വില 30ലേക്ക് കൂപ്പുകുത്തിയിട്ടും ചാര്‍ജ് കുറച്ചിട്ടില്ല. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.