ആഭ്യന്തരമന്ത്രാലയം മോക് ഡ്രില്‍ സംഘടിപ്പിച്ചു

ദോഹ: അപകടകരമായ സാഹചര്യങ്ങളെ നേരിടുന്നതിനും അടിയന്തര സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുന്നതിന്‍െറയും ഭാഗമായി ആഭ്യന്തരമന്ത്രാലയം മോക് ഡ്രില്‍ സംഘടിപ്പിച്ചു. റാസ് ലഫാന്‍ സേഫ്റ്റി എമര്‍ജന്‍സി കോളജ് ഗ്രൗണ്ടിലാണ് ‘സംല ഒന്ന്’ എന്ന പേരില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചത്. 
ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സിവില്‍ ഡിഫന്‍സ്, എന്‍.സി.സി, ആഭ്യന്തര സുരക്ഷ സേനയായ ലഖ്വിയ, മുനിസിപ്പാലിറ്റി മന്ത്രാലയം, ഖത്തര്‍ പെട്രോളിയം, അമീരി ഗാര്‍ഡ്, വ്യോമസേന, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റി, കഹ്റമാ, സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ഖത്തര്‍ ഗ്യാസ്, ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ട്രാഫിക്, അല്‍ ഫസ, ശമാല്‍ സുരക്ഷാ വിഭാഗം തുടങ്ങിയവരാണ് മോക്്ഡ്രിലില്‍ പങ്കെടുത്തത്. 
അഞ്ച് വ്യത്യസ്ത അടിയന്തിര സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നതാണ് സംല ഒന്നില്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. കെമിക്കല്‍ പദാര്‍ഥങ്ങളുടെ ചോര്‍ച്ച, വിമാനാപകടം, റെസിഡന്‍ഷ്യല്‍ ടവറുകളിലെ തീപിടുത്തം, ഇന്ധന സ്റ്റേഷനുകളിലെ തീപിടുത്തം, കെട്ടിടങ്ങള്‍ തകരുക തുടങ്ങിയ സാഹചര്യങ്ങളാണ് മോക്ഡ്രിലില്‍ കൃത്രിമമായി സൃഷ്ടിച്ചത്. അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നും അതിനെ ഏത്വിധത്തില്‍ പ്രതിരോധിക്കണമെന്നതിന്‍െറയും പ്രധാന്യമാണ് സംല ഒന്ന് നമുക്ക് കാണിച്ചുതരുന്നതെന്ന് സിവില്‍ ഡിഫന്‍സ് മേധാവി കേണല്‍ അബ്ദുല്ല മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.