ദോഹ: ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റി ശൈത്യകാല സഹായം വിതരണം ചെയ്തു. ആറ് ലക്ഷം ഖത്തര്‍ റിയാല്‍ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. സഹായം ആവശ്യമുള്ള രാജ്യങ്ങളിലെ നിര്‍ധനരെ സഹായിക്കുന്ന റെഡ്ക്രസന്‍റിന്‍െറ ശൈത്യകാല പദ്ധതിയുടെ ഭാഗമായാണ് ഫലസ്തീനികള്‍ക്ക് സഹായം വിതരണം ചെയ്തത്. ലബനാനിലെ ഇര്‍ഷാദ് ആന്‍റ് ഇസ്ലാഹ് ഇസ്ലാമിക് ബെനിഫിഷന്‍റ് അസോസിയേഷന്‍ വഴിയാണ് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് സഹായമത്തെിച്ചത്. വിദ്യാര്‍ഥികള്‍ക്കുള്ള 10,000 ജാക്കറ്റ്, 31,000 ലിറ്റര്‍ ഹീറ്റിങ് ഓയില്‍ തുടങ്ങി നിരവധി സാഹയങ്ങളാണ് വിതരണം ചെയ്തത്.
ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ കടുത്ത ബുദ്ധിമുട്ടിലാണ് തണുപ്പ് കാലം കഴിച്ചുകൂട്ടുന്നത്. ക്യാമ്പിലെ ശോചനീയമായാവസ്ഥയത്തെുടര്‍ന്ന് ഒരുദിവസം ഒരാളെങ്കിലും ഇവിടെ മരിച്ചുകൊണ്ടിരിക്കുകയാണ്. ക്യാമ്പിലെ നിലവാരം മോശമായതും തണുപ്പ്് കൂടിയതുമാണ് മരണങ്ങള്‍ സംഭവിക്കാന്‍ ഇടയാക്കുന്നതെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.
ലബനാനില്‍ മാത്രം അഞ്ച് ലക്ഷത്തോളം ഫലസ്തീന്‍ അഭയാര്‍ഥികളാണ് കഴിയുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായാണ് ഇവരുടെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ സാമ്പത്തിക, പാരിസ്ഥിതിക, ആരോഗ്യ, സാമൂഹ്യ സ്ഥിതിഗതികള്‍ വളരെ ദയനീയമാണ്. തൊഴിലില്ലായ്മയും മോശം ജീവിത സാഹചര്യവും തണുപ്പിനെയും ചൂടിനെയും അതിജീവിക്കാന്‍ കഴിയുന്ന താമസ സൗകര്യമില്ലാത്തതും ഇവരെ കൂടുതല്‍ പ്രയാസത്തിലേക്ക് നയിക്കുകയാണ്. തൈര്‍, സിഡോണ്‍, ബൈറൂത്ത്, ട്രിപ്പോളി, ബാല്‍ബിക്, ബീഖ തുടങ്ങിയ ലബനാന്‍ മേഖലകളിലാണ് ഫലസ്തീന്‍ അഭയര്‍ഥി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.