ദോഹ: ഖത്തറിലാദ്യമായി വിരുന്നത്തെിയ ഏഷ്യന്‍ അണ്ടര്‍-23 ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉദ്ഘാടന ദിവസം ആതിഥേയരായ ഖത്തറിന് തിളക്കമാര്‍ന്ന വിജയം. ഗ്രൂപ്പ് എയില്‍ ചൈനക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തറിന്‍െറ യുവനിര ജയം സ്വന്തമാക്കിയത്. ലഖ്വിയയുടെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെച്ചാണ് അന്നാബികള്‍ അര്‍ഹിച്ച ജയം നേടിയത്.
ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് നേരിട്ട് ഈ വര്‍ഷം ബ്രസീലില്‍ നടക്കുന്ന റിയോ ഒളിംപിക്സിലേക്ക് യോഗ്യത നേടാനുള്ള സുവര്‍ണാവസരം കൈയകലത്തായതിനാല്‍ മത്സരം വളരെ ആവേശത്തിലായിരുന്നു. ഇരുനിരകളും ഇറങ്ങിക്കയറിക്കളിച്ചെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു. ആദ്യ പകുതി തീരാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കേ ചൈനയാണ് ആദ്യ വെടി പൊട്ടിച്ച് ഖത്തറിനെ ഞെട്ടിച്ചത്. 43ാം മിനുട്ടില്‍ ലിയാവോ എല്‍ഷ് ആണ് ചെമ്പടക്കായി ഗോളടിച്ച് മുന്‍തൂക്കം നേടിയത്.
എന്നാല്‍ രണ്ടാം പകുതിയില്‍ വര്‍ധിതവീര്യത്തോടെ ഇറങ്ങിയ ഖത്തര്‍ 66ാം മിനുട്ടില്‍ തിരിച്ചടിച്ചു. ക്യാപ്റ്റന്‍ അബ്ദുല്‍ കരീം ഹസനാണ് ഖത്തറിനായി കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡറിലൂടെ സമനില ഗോള്‍ കണ്ടത്തെിയത്. കളി തങ്ങളുടെ വരുതിയിലാക്കിയ ഖത്തര്‍ ആറ് മിനുട്ടിന് ശേഷം വീണ്ടും ഗോള്‍ വലകുലുക്കി മത്സരത്തില്‍ മുന്‍തൂക്കം നേടി. ക്യാപ്റ്റന്‍െറ വക തന്നെയായിരുന്നു ഇത്തവണത്തെയും ഗോള്‍. ബോക്സിന്‍െറ മൂലയില്‍ നിന്ന് തൊടുത്തുവിട്ട ഇടങ്കാലന്‍ ഷോട്ടില്‍ എതിര്‍ഗോളിയെ കീഴ്പെടുത്തുകയായിരുന്നു. 82ാം മിനുട്ടില്‍ അലാഉദ്ദീന്‍െറ വകയായിരുന്നു ഖത്തറിന്‍െറ മൂന്നാം ഗോള്‍. ഇതോടെ ഗ്രൂപ്പ് എയില്‍ ഖത്തര്‍ ഒന്നാമതാണ്. ഉദ്ഘാടന മത്സരത്തില്‍ സിറിയയെ ഇറാന്‍ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഇറാന് വേണ്ടി 64ാം മിനുട്ടില്‍ അമീര്‍ അര്‍സലാനും 72ാം മിനുട്ടില്‍ മീലാദ് മുഹമ്മദിയും ലക്ഷ്യം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.