മലബാര്‍ ഗോള്‍ഡ്  സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍

ദോഹ: പുണ്യറമദാനില്‍ അതാതു രാജ്യങ്ങളിലെ സമാനമനസുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് സമൂഹത്തില്‍ താഴെതട്ടിലുള്ളവരെ ലക്ഷ്യമാക്കി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന്  മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് അധികൃതര്‍ അറിയിച്ചു. ഇതിന്‍െറ ഭാഗമായി 53,000ത്തിലധികം പ്രത്യേക ഇഫ്്താര്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും.
ഖത്തറില്‍ ഏഷ്യന്‍ ടൗണിന് സമീപത്തുള്ള വ്യവസായ മേഖലയിലും അല്‍ ഖോറിലുമായി 1,500 തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കും. യു.എ.ഇയില്‍ ഷാര്‍ജ ചാരിറ്റി ഇന്‍റര്‍നാഷണലിന്‍െറ സഹകരണത്തോടെ സജാ വ്യവസായ മേഖലയില്‍ സജ്ജമാക്കിയ ടെന്‍റില്‍ 24,000 ഇഫ്താര്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. ഇതുകൂടാതെ എമിറേറ്റ്സില്‍ അങ്ങോളമിങ്ങോളം നിരവധി ഇഫ്താര്‍ കിറ്റുകളും വിതരണം ചെയ്യും. ബഹ്റൈനില്‍ വിവിധ ലേബര്‍ ക്യാമ്പുകളിലായി 4,500 ഇഫ്താര്‍ ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കുവൈത്തില്‍ 3,600 തൊഴിലാളികള്‍ക്ക് നോമ്പുതുറക്കാനുള്ള ഭക്ഷണം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഒമാനില്‍ 15 ദിവസത്തേക്ക് നോമ്പുതുറക്ക് ആവശ്യമായ പലവ്യഞ്ജനങ്ങള്‍ അടങ്ങിയ 300 സ്പെഷ്യല്‍ കിറ്റുകളാണ് കുടുംബങ്ങള്‍ക്കായി വിതരണം ചെയ്യുന്നത്. 
ഒരാഴ്ചയോളം ഒരു കുടുംബത്തിന്‍െറ നോമ്പുതുറക്ക് ആവശ്യമായ ഗ്രോസറി സാധനങ്ങള്‍ അടങ്ങിയ 370 പ്രത്യേക പാക്കറ്റുകളാണ് സിംഗപ്പൂരില്‍ വിതരണം ചെയ്യുന്നത്. മലേഷ്യയില്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് ക്വാലാലംപൂര്‍ ഫെഡറല്‍ പ്രദേശത്ത് അന്ധര്‍ക്കും സാധാരണക്കാര്‍ക്കുമായി 2,500 കിറ്റുകള്‍ വിതരണം ചെയ്യും. 1993ല്‍ സ്ഥാപിതമായ ശേഷം മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് സമൂഹത്തില്‍ ഗുണപരമായ മാറ്റം ലക്ഷ്യം വെച്ചുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാണ്. വിറ്റുവരവിന്‍െറ നിശ്ചിത ശതമാനം സമൂഹത്തിന്‍െറ ഉന്നമനത്തിനായി നീക്കിവെയ്ക്കുന്ന മലബാര്‍ ഗ്രൂപ്പ് ഓരോ വര്‍ഷവും ഇതിന്‍െറ ആവശ്യകത കൂടുതല്‍ പ്രാധാന്യത്തോടെ മനസ്സിലാക്കുന്നതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.