ദോഹ: ദോഹ ഇന്‍റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്സിബിഷനും കോണ്‍ഫറന്‍സും (ഡീംഡെക്സ് 2016) ഇന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉദ്ഘാടനം ചെയ്യും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ മേല്‍നോട്ടത്തില്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് എക്സിബിഷന്‍ നടക്കുന്നത്.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തിലും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ മന്ത്രിമാര്‍, സായുധസേനാ മേധാവികള്‍ എന്നിവരെ കൂടാതെ 60ലധികം രാജ്യങ്ങളില്‍ നിന്നായി കപ്പല്‍, പ്രതിരോധം, സുരക്ഷ, സൈനിക വ്യവസായം തുടങ്ങിയ മേഖലകളിലെ 9000 ലധികം സന്ദര്‍ശകരും പങ്കെടുക്കുന്നുണ്ട്. ഖത്തറില്‍ നിന്നുള്ളതും അന്താരാഷ്ട്ര തലത്തിലുള്ളതുമായ 180 കമ്പനികള്‍ തങ്ങളുടെ ഏറ്റവും ആധുനിക മാരിടൈം സെക്യൂരിറ്റി സിസ്റ്റങ്ങളും ഡീംഡെക്സ് 2016ല്‍ പ്രദര്‍ശിപ്പിക്കും.
മാര്‍ച്ച് 31വരെ ദോഹയില്‍ നടക്കുന്ന പ്രദര്‍ശനത്തിനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധക്കപ്പലുകള്‍ ദോഹ വാണിജ്യ തുറമുഖത്തത്തെി. ഇന്ത്യയില്‍ നിന്നുള്ള ഐ.എന്‍.എസ് ബിയാസ് കൂടാതെ ഫ്രാന്‍സ്, അമേരിക്ക, പാകിസ്താന്‍, ബ്രിട്ടന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി എട്ടോളം യുദ്ധക്കപ്പലുകളാണ് തുറമുഖത്ത് നങ്കൂരമിട്ടത്. ഡിസ്ട്രോയര്‍, ഫ്രിഗേറ്റ്സ്, ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് തുടങ്ങി വിവിധ ഗണങ്ങളിലുള്‍പ്പെട്ട കപ്പലുകളാണ് ഡീംഡെക്സിനത്തെിച്ചേര്‍ന്നത്. വ്യാവസായിക രംഗത്തെ പ്രമുഖര്‍, പ്രമുഖരായ പ്രതിനിധികള്‍ തുടങ്ങി ചുരുക്കം ചിലര്‍ക്ക് ഡീംഡെക്സിന്‍െറ ഭാഗമായ യുദ്ധക്കപ്പലുകള്‍ സന്ദര്‍ശിക്കുന്നതിനും വീക്ഷിക്കുന്നതിനും സംഘാടകര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് മൂന്ന് ദിവസത്തെ പ്രദര്‍ശനം നടക്കുന്നത്.
ഡീംഡെക്സ് 2016ന് ദോഹയിലത്തെുന്ന യുദ്ധക്കപ്പലുകളെയും സംഘത്തെയും നേവി ഓഫീസറെയും സംഘാടകരായ ഖത്തര്‍ സായുധ സേന ദോഹയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡീംഡെക്സ് ചെയര്‍മാന്‍ ബ്രിഗേഡിയര്‍ ഡോ. ഥാനി അല്‍ കുവാരി പറഞ്ഞു.
ലോക നിലവാരത്തിലുള്ള വാണിജ്യ ഹബായി മാറുകയെന്ന ഖത്തറിന്‍െറ നയങ്ങളെ പിന്തുണക്കുന്ന രീതിയിലുള്ള പരിപാടിയാണ് പ്രാഥമികമായി ഡീംഡെക്സെങ്കിലും അന്താരാഷ്ട്ര പ്രതിരോധ കമ്പനികളുമായി തങ്ങളുടെ അതിഥികളെ കൂട്ടിയിണക്കുന്നതിനുള്ള സാഹചര്യം കൂടിയാണ് ഇതിലൂടെ സൃഷ്ടിക്കുന്നതെന്ന് കുവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.