കരാര്‍ പുതുക്കുന്നത് തീരുമാനമായില്ല : ഖത്തര്‍ എയര്‍വെയ്സ് ലോഗോ ഇല്ലാതെ ബാഴ്സലോണ ജഴ്സി

ദോഹ: അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി ഖത്തര്‍ എയര്‍വെയ്സിന്‍െറ പേരും ലോഗോയുമില്ലാതെ ബാഴ്സലോണ പുതിയ ജഴ്സി പുറത്തിറക്കി. ഖത്തര്‍ എയര്‍വെയ്സുമായുള്ള ബാഴ്സലോണ ടീമിന്‍െറ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനത്തിലത്തൊത്തതാണ് പുതിയ ജഴ്സി ഇറക്കാനിടയായത്. 2011ല്‍ ടീമുമായി കരാറിലത്തെിയത് മുതലാണ് ഖത്തര്‍ എന്ന പേര് ആദ്യമായി ജഴ്സിയില്‍ പതിച്ചത്. 2011 മുതല്‍ രണ്ട് വര്‍ഷത്തേക്ക് ഖത്തര്‍ ഫൗണ്ടേഷന്‍ ലോഗോ ആയിരുന്നു ജഴ്സിയില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നത്. പിന്നീട് മൂന്ന് വര്‍ഷം ഖത്തര്‍ എയര്‍വെയ്സിന്‍േറതായി.
എന്നാല്‍ പുതിയ ജഴ്സി പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് ഖത്തര്‍ എയര്‍വെയ്സ് പ്രതിനിധി പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ബാഴ്സലോണയുമായുള്ള കരാര്‍ ഈ വര്‍ഷം ജൂണില്‍ അവസാനിക്കുകയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
സ്പോണ്‍സര്‍ഷിപ്പ് കരാര്‍ പ്രകാരം ബാഴസലോണ ഖത്തറില്‍ സൗഹൃദ മത്സരം കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മൂന്ന് തവണയായി മത്സരം മാറ്റിവെക്കുകയായിരുന്നു. അവസാനം ഈ മാസം കളിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഫുട്ബോള്‍ പ്രേമികളെ നിരാശപ്പെടുത്തി ഖത്തറിലത്തൊന്‍ കഴിയില്ളെന്നും ക്ളബിന് മറ്റു പ്രധാന പരിപാടികളുണ്ടൈന്നും ക്ളബ് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു.
ഖത്തര്‍ എയര്‍¤െവയ്സിന്‍്റെ ലോഗോ പതിക്കാത്ത പുതിയ കിറ്റ് ഇന്നലെ തങ്ങളുടെ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ബാഴ്സലോണ പ്രസിദ്ധീകരിച്ചു.
പരസ്യത്തില്‍ ലയണല്‍ മെസി, നെയ്മര്‍, സുവാരസ്, പിക്വ, ഇനിയസ്റ്റ എന്നിവരാണ് പുതിയ ജഴ്സിയണിഞ്ഞ് വന്നിരിക്കുന്നത്. ഖത്തര്‍ എയര്‍വെയ്സും ബാഴ്സലോണയും തമ്മിലുള്ള കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ മാസങ്ങളായി എങ്ങുമത്തൊത്ത നിലയിലാണ്. കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് അനുകൂല സൂചനകളുണ്ടായിരുന്നെങ്കിലും പിന്നീട് ഒൗദ്യോഗിക തീരുമാനങ്ങളൊന്നുമുണ്ടായില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.