സമ്മര്‍ദം ഒട്ടുമില്ല; വിജയപ്രതീക്ഷ  മാത്രമെന്ന് സുനില്‍ ഛേത്രി

ദോഹ: എ.എഫ്.സി കപ്പില്‍ ആദ്യമായി ഫൈനലിലത്തെുന്ന ഇന്ത്യന്‍  ടീം എന്ന നേട്ടവുമായി എത്തിയ എഫ്.സി ബെംഗളൂരു ടീമിനെ ആരാധകര്‍ സ്നേഹവായ്പ്പ് കൊണ്ട് പൊതിഞ്ഞു. ആരാധകര്‍ക്കിടയില്‍ നിര്‍ന്നിമേഷനായി കാണപ്പെട്ട ടീം ക്യാപ്റ്റന്‍ പറഞ്ഞത് തങ്ങള്‍ക്ക് സമ്മര്‍ദം ഒട്ടുമില്ളെന്നാണ്. 
ഇന്നലെ വൈകിട്ട് 6.30 നാണ് ടീം അംഗങ്ങള്‍ പരിശീലനത്തിനായി തുമാമ ടെക്നിക്കല്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇന്ത്യന്‍ കായികാരാധകര്‍ ആവേശത്തോടെയാണ് പരിശീലനം കാണാന്‍ എത്തിയത്. 6.30 ന് എത്തിയ ടീം അംഗങ്ങള്‍ക്ക് പൂക്കളും ബൊക്കകളും നല്‍കാന്‍ ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നും നിരവധിപേര്‍ എത്തിയിരുന്നു. ആരാധകരുടെ ആവേശത്തിന് ഫലമുണ്ടായി. അര മണിക്കൂറോളം ആരാധകരോടും സ്പോര്‍ട്സ് പ്രേമികളോടും സംവദിക്കാനും ഹസ്തദാനം നടത്താനും  താരങ്ങള്‍ തയ്യാറായി. കര്‍ണ്ണാടക പ്രവാസി അസോസിയേഷനുകളിലെ നാല് പ്രതിനിധികള്‍ ഒൗദ്യോഗികമായി ബൊക്കകള്‍ താരങ്ങള്‍ക്ക് കൈമാറി. 
തുടര്‍ന്ന് ഇന്ത്യന്‍ മുന്‍  ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍  കൂടിയായ സുനില്‍ ഛേത്രി ആരാധകരോട് സംസാരിച്ചു. മല്‍സരത്തിന് സാക്ഷികളാകാന്‍ ഏവരെയും സുനില്‍ ഛേത്രി ക്ഷണിച്ചു. വിജയ പ്രതീക്ഷ മാത്രമാണ് തങ്ങള്‍ക്ക് ഉള്ളത്. രാജ്യത്തിന്‍െറ കായിക ചരിത്രത്തില്‍ ഇടം തേടാനുള്ള ഈ പോരാട്ടത്തില്‍ പിന്തുണയുമായത്തെുന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യാനും താരങ്ങള്‍ തയ്യാറായി. ഇതിനിടയില്‍ ആരാധകരുടെ ആധിക്ക്യം ഉണ്ടായെങ്കിലും അത് നിയന്ത്രിച്ചു. പരിശീലന സമയത്ത്  തിരക്ക് ഒഴിവാക്കാന്‍ സംഘാടകര്‍ ഏറെ ശ്രദ്ധിച്ചു. ഏഴ് മുതല്‍ രാത്രി എട്ടുവരെ ടീം പരിശീലനം നടത്തി. കളിക്കളത്തില്‍ പുറത്തെടുക്കേണ്ട അടവുകളും ശൈലികളും അവര്‍ ഒന്നുകൂടി ഒരുമിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. എട്ട് മണിക്കുശേഷം അവര്‍ ഹോട്ടലുകളിലേക്ക് മടങ്ങി. 
ഫൈനല്‍ കളിയുടെ ടിക്കറ്റ് വില്‍പ്പന തകൃതിയായി നടക്കുകയാണ്. കളി കാണാന്‍ നല്ല തിരക്ക് ആയിരിക്കുമെന്നും ഇതിനകം ഉറപ്പായി കഴിഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.