ലോക കപ്പ്: ഖത്തറിന്‍െറ തയ്യാറെടുപ്പ് പ്രശംസനീയം -ഫിഫ 

ദോഹ: 2022 ദോഹ ലോക കപ്പിന് വേണ്ടി ഖത്തര്‍ നടത്തുന്ന ഒരുക്കങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് ഫിഫ സെക്രട്ടറി ജനറല്‍ ഫാത്തിമ സാമൂറ അഭിപ്രായപ്പട്ടു. ലോക കപ്പിന്‍െറ ഒരുക്കങ്ങള്‍ കാണാനത്തെിയ താന്‍ ഖത്തര്‍ നടത്തിയെ ഒരുക്കങ്ങളില്‍ ഏറെ തൃപ്തയാണെന്ന്  വ്യക്തമാക്കി. ഹമദ് രാജ്യാന്തര വിമാനത്താവളം, റെയില്‍വെ പദ്ധതി, യാത്രാ സൗകര്യങ്ങള്‍ എന്നിവ ഏറ്റവും മികച്ചതാണെന്ന് വിലയിരുത്തിയ അവര്‍ ഏറെ ആസൂത്രിതമായാണ് ലോക കപ്പ് സംഘാടക സമിതി പ്രവര്‍ത്തിക്കുന്നതെന്ന് വക്തമാക്കി. ദോഹ സന്ദര്‍ശനം ലോക കപ്പ് സൗകര്യങ്ങള്‍ വിലയിരുത്തുക മാത്രമല്ല തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയുകയും ലക്ഷ്യമായിരുന്നൂവെന്ന് അവര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതോടൊപ്പം തൊഴിലാളികളുശട സുരക്ഷാ സംവിധാനത്തില്‍ മികച്ച സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ദക്ഷിണ ആഫ്രിക്ക, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ലോക കപ്പാണ് ഇവിടെ നടക്കുക. ദോഹ ലോക കപ്പ് ഇനി നടക്കുമെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്ന്  അഭിപ്രായപ്പെട്ട ഫാത്തിമ സാമൂറ ഇവിടെ എത്തുന്നത് വരെയുള്ള അഭിപ്രായമല്ല തിരിച്ച് പോകുമ്പോള്‍  തനിക്കുള്ളതെന്നും വ്യക്തമാക്കി. വലിയ ഒരുക്കങ്ങളാണ് ഇവിടെ നടന്ന് വരുന്നത്. ലോക കപ്പിന് ഇനിയും ആറ് വര്‍ഷം ബാക്കിയുണ്ടെങ്കിലും ലോക കപ്പിന് വേണ്ട എല്ലാ പദ്ധതികളും പ്രഖ്യാപിച്ച് നടപടി തുടങ്ങി കഴിഞ്ഞതായും അവര്‍ വ്യക്തമാക്കി. അറബ് രാജ്യത്ത് നടക്കുന്ന ആദ്യ ലോക കപ്പെന്ന നിലക്ക് വലിയ പ്രാധാന്യമാണ് ദോഹ ലോക കപ്പിനുള്ളതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.സെക്രട്ടറി ജനറല്‍

ദോഹ: 2022 ദോഹ ലോക കപ്പിന് വേണ്ടി ഖത്തര്‍ നടത്തുന്ന ഒരുക്കങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് ഫിഫ സെക്രട്ടറി ജനറല്‍ ഫാത്തിമ സാമൂറ അഭിപ്രായപ്പട്ടു. ലോക കപ്പിന്‍െറ ഒരുക്കങ്ങള്‍ കാണാനത്തെിയ താന്‍ ഖത്തര്‍ നടത്തിയെ ഒരുക്കങ്ങളില്‍ ഏറെ തൃപ്തയാണെന്ന്  വ്യക്തമാക്കി. ഹമദ് രാജ്യാന്തര വിമാനത്താവളം, റെയില്‍വെ പദ്ധതി, യാത്രാ സൗകര്യങ്ങള്‍ എന്നിവ ഏറ്റവും മികച്ചതാണെന്ന് വിലയിരുത്തിയ അവര്‍ ഏറെ ആസൂത്രിതമായാണ് ലോക കപ്പ് സംഘാടക സമിതി പ്രവര്‍ത്തിക്കുന്നതെന്ന് വക്തമാക്കി. ദോഹ സന്ദര്‍ശനം ലോക കപ്പ് സൗകര്യങ്ങള്‍ വിലയിരുത്തുക മാത്രമല്ല തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയുകയും ലക്ഷ്യമായിരുന്നൂവെന്ന് അവര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതോടൊപ്പം തൊഴിലാളികളുശട സുരക്ഷാ സംവിധാനത്തില്‍ മികച്ച സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ദക്ഷിണ ആഫ്രിക്ക, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ലോക കപ്പാണ് ഇവിടെ നടക്കുക. ദോഹ ലോക കപ്പ് ഇനി നടക്കുമെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്ന്  അഭിപ്രായപ്പെട്ട ഫാത്തിമ സാമൂറ ഇവിടെ എത്തുന്നത് വരെയുള്ള അഭിപ്രായമല്ല തിരിച്ച് പോകുമ്പോള്‍  തനിക്കുള്ളതെന്നും വ്യക്തമാക്കി. വലിയ ഒരുക്കങ്ങളാണ് ഇവിടെ നടന്ന് വരുന്നത്. ലോക കപ്പിന് ഇനിയും ആറ് വര്‍ഷം ബാക്കിയുണ്ടെങ്കിലും ലോക കപ്പിന് വേണ്ട എല്ലാ പദ്ധതികളും പ്രഖ്യാപിച്ച് നടപടി തുടങ്ങി കഴിഞ്ഞതായും അവര്‍ വ്യക്തമാക്കി. അറബ് രാജ്യത്ത് നടക്കുന്ന ആദ്യ ലോക കപ്പെന്ന നിലക്ക് വലിയ പ്രാധാന്യമാണ് ദോഹ ലോക കപ്പിനുള്ളതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.