ദോഹ: ഖത്തറിലേക്കുള്ള എൻട്രി വിസ സംബന്ധിച്ച രണ്ട് ലിങ്കുകൾ കൂടി ആഭ്യന്തരമന്ത്രാലയം തങ്ങളുടെ വെബ്സൈറ്റിൽ തുറന്നു. മന്ത്രാലയത്തിെൻറ https://www.moi.gov.qa എന്ന വെബ്സൈറ്റിലെ അന്വേഷണങ്ങൾ എന്ന വിഭാഗത്തിലാണ് ഇതുള്ളത്.
സ്വന്തം രാജ്യവും താമസിക്കുന്ന രാജ്യവും ചേർത്ത് അന്വേഷണ ബട്ടനിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനാവശ്യമായ രേഖകളും മറ്റു കാര്യങ്ങളും അറിയാൻ സാധിക്കും. അറബി, ഇംഗ്ലീഷ് ഭാഷകളിൽ സൗകര്യം ലഭ്യമാണ്.
ഖത്തറിലേക്ക് 81 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ ഇളവ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഖത്തർ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇതോടെ മേഖലയിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾക്ക് വിസാരഹിതയാത്ര ഏർപ്പെടുത്തുന്ന രാജ്യമായി ഖത്തർ മാറുകയും ചെയ്തു. ഇതിന് ശേഷം ഖത്തർ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രവേശിക്കുന്നതിന് മുമ്പ് വിസ എടുക്കേണ്ടതില്ല എന്നതും വിസക്ക് പണം ഈടാക്കുന്നില്ല എന്നതുമാണ് ഇതിന് കാരണം. ആറ് മാസത്തെ കാലാവധിയുള്ള പാസ്പോർട്ടും മടക്ക ടിക്കറ്റുമാണ് ഈ സൗകര്യമുപയോഗിച്ച് ഖത്തറിൽ പ്രവേശിക്കുന്നതിനാവശ്യമായി വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.