ദോഹ: വളർന്നു വരുന്ന ഇന്ത്യൻ ഫുട്ബോൾ വിപണിയിലേക്ക് ഖത്തറിൽ നിന്നും ആദ്യ ചുവടുവെപ്പ്. ദോഹ ആസ്പയർ അക്കാദമിയും ഇന്ത്യൻ സൂപ്പർ ലീഗിലെ ഡൽഹി ഡൈനാമോസുമാണ് സാങ്കേതിക സഹകരണരംഗത്ത് കരാറിലൊപ്പിട്ടത്. കരാറിൽ ഒപ്പുവെച്ചതോടെ സ്കൗട്ടിംഗ്, ൈട്രനിംഗ്, സ്പോർട്സ് സയൻസ് തുടങ്ങിയ മേഖലകളിലെ തങ്ങളുടെ പരിചയസമ്പത്ത് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുമായി ആസ്പയർ സോൺ പങ്ക് വെക്കും. ഇതിെൻറ ഭാഗമായി പരിശീലകർ, കഴിവു തെളിയിച്ച ടെക്നിക്കൽ സ്റ്റാഫുകൾ തുടങ്ങിയവരെ ആസ്പയർ അക്കാദമി ഇന്ത്യയിലേക്കയക്കും. അതോടൊപ്പം ഡൽഹി ഡൈനാമോസിൽ നിന്നുള്ള യുവതാരങ്ങൾ ആസ്പയർ റെസിഡൻഷ്യൽ േപ്രാഗ്രാമിൽ പങ്കെടുക്കും. ഫുട്ബോളിലെ യുവതാരങ്ങൾക്ക് ദോഹ അക്കാദമിയിൽ പരിശീലനം ലഭിക്കുന്നതിനുള്ള അവസരമാണ് ആസ്പയർ റെസിഡൻഷ്യൽ േപ്രാഗ്രാം. ലോകത്തെ മുൻനിര കോച്ചുമാർക്ക് മുമ്പിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിലൂടെ വമ്പൻ ക്ലബുകളുടെ പരിശീലന പരിപാടിയിലും പങ്കെടുക്കാൻ ഇതുവഴി അവസരമൊരുങ്ങും. ദീർഘകാലാടിസ്ഥാനത്തിലുള്ള കരാർ ഉടൻ തന്നെ ആരംഭിക്കുമെന്നും ആസ്പയറിൽ നിന്നുള്ള കോച്ചുമാർ ഡൽഹിയിൽ ഉടനെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രവർത്തനങ്ങൾ മികച്ചരീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് ഡൽഹി ഡൈനാമോസ് ക്ലബിെൻറ ചട്ടക്കൂട് തന്നെ മാറ്റിമറിക്കുന്ന തരത്തിൽ ആസ്പയർ അക്കാദമിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതോടൊപ്പം ഇന്ത്യൻ തലസ്ഥാനത്ത് പ്രാദേശികവും അന്തർദേശീയവുമായ ഫുട്ബോൾ ശൃംഖല കെട്ടിപ്പടുക്കാനും ഇരുഭാഗവും ശ്രമിക്കും. സമീപഭാവിയിൽ ഇന്ത്യൻ ദേശീയ ടീമിലേക്ക് ഒരുകൂട്ടം മികച്ച പ്രതിഭകളെ സംഭാവന ചെയ്യുന്നതിന് ആസ്പയറുമായുള്ള കരാറിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഡൽഹി ഡൈനാമോസുമായുള്ള കരാർ ആവേശം കൊള്ളിക്കുന്നതാണെന്ന് ആസ്പയർ അക്കാദമി ഡയറക്ടർ ജനറൽ ഇവാൻ ബ്രാവോ പറഞ്ഞു. ആസ്പയർ അക്കാദമിയെയും ഡൽഹി ഡൈനാമോസിനെയും സംബന്ധിച്ച് ഇന്നത്തെ കരാർ സുപ്രധാനമായ നാഴികക്കല്ലാണെന്നും ഖത്തറിനും ഇന്ത്യക്കുമിടയിലുള്ള ഫുട്ബോൾ വികസനത്തിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രസ്തുത കരാർ സ്വാധീനം ചെലുത്തുമെന്നും ബ്രാവോ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഡൽഹിക്ക് പുറത്ത് ഉത്തരേന്ത്യയിലൊന്നാകെ ഫുട്ബോളിെൻറ വളർച്ചക്ക് ലോകത്തിലെ മുൻനിര സ്പോർട്സ് അക്കാദമിയായ ആസ്പയർ അക്കാദമിയുമായുള്ള ഡൽഹി ക്ലബിെൻറ പങ്കാളിത്തം മികച്ച പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബെന്ന ഖ്യാതി നേടാൻ കരാറിലൂടെ ഡൽഹി ഡൈനാമോസിന് കഴിയുമെന്നും ക്ലബ് ഉടമ അനിൽ ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.