മെ​ട്രോ​ക്ക്​ മൂ​ന്നു വ​യ​സ്സ്​

ദോ​ഹ: ഖ​ത്ത​റി​ന്‍റെ പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ വി​പ്ല​വ​മാ​യ ദോ​ഹ മെ​ട്രോ​യു​ടെ മൂ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ വ​മ്പ​ൻ ​ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച്​ അ​ധി​കൃ​ത​ർ.

മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ മൂ​ന്നു​ദി​വ​സ​ത്തെ പ്ര​​ത്യേ​ക യാ​ത്രാ​പാ​സാ​ണ്​ അ​നു​വ​ദി​ക്കു​ന്ന​ത്.

മേ​യ്​ എ​ട്ട്, ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ൽ മൂ​ന്ന്​ റി​യാ​ലി​ന്‍റെ യാ​ത്രാ​പാ​സു​മാ​യി ദി​വ​സം മു​ഴു​വ​ൻ മെ​ട്രോ​യി​ൽ സ​ഞ്ച​രി​ക്കാ​മെ​ന്ന​താ​ണ്​ പ്ര​ത്യേ​ക ഓ​ഫ​ർ.

ട്രാ​വ​ൽ കാ​ർ​ഡ്​ വെ​ൻ​ഡി​ങ്​ മെ​ഷീ​നി​ൽ​നി​ന്നോ, ഗോ​ൾ​ഡ്​ ക്ല​ബ്​ ഓ​ഫി​സി​ൽ​നി​ന്നോ മൂ​ന്നു​ റി​യാ​ലി​ന്​ വാ​ങ്ങു​ന്ന പേ​പ്പ​ർ ടി​ക്ക​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ ഒ​രു​ദി​വ​സം മു​ഴു​വ​ൻ ​മെ​​ട്രോ​യി​ൽ യാ​ത്ര​ചെ​യ്യാ​വു​ന്ന​താ​ണ്​ വാ​ർ​ഷി​ക ദി​ന സ​മ്മാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച ഓ​ഫ​ർ.

ദോ​ഹ മെ​ട്രോ ആ​ൻ​ഡ് ലു​സൈ​ൽ ട്രാം ​ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ ആ​നി​വേ​ഴ്​​സ​റി ഡേ ​പാ​സ്​ ​വി​വ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു യാ​ത്രാ ടി​ക്ക​റ്റി​ന്​ ര​ണ്ടു​ റി​യാ​ലാ​ണ്​ സാ​ധാ​ര​ണ നി​ര​ക്ക്. കു​ടും​ബ ക്ലാ​സ്​ ഉ​ൾ​പ്പെ​ടെ സ്റ്റാ​ൻ​ഡേ​ഡ്​ യാ​ത്ര​യു​ടെ നി​ര​ക്കാ​ണി​ത്.

ഗോ​ൾ​ഡ്​ ക്ല​ബി​ൽ 10 റി​യാ​ലാ​ണ്​ നി​ര​ക്ക്. ഒ​രു ദി​വ​സ​ത്തെ പാ​സി​ന്​ ആ​റ്​ റി​യാ​ലാ​ണ്. ഇ​താ​ണ്​ പു​തി​യ ഓ​ഫ​റി​ലൂ​ടെ മൂ​ന്നു​ റി​യാ​ലാ​യി മൂ​ന്നു​​ദി​വ​സ​ത്തേ​ക്ക്​ കു​റ​ച്ച​ത്.

2019 മേ​യ്​ എ​ട്ടി​നാ​ണ്​ ദോ​ഹ മെ​​ട്രോ​യു​ടെ ഉ​ദ്​​ഘാ​ട​ന ദി​നം. ഖ​ത്ത​റി​ലെ പൊ​തു​ഗ​താ​ഗ​ത​ത്തെ അ​ടി​മു​ടി മാ​റ്റി​മ​റി​ച്ച മെ​ട്രോ ഇ​ന്ന്​ റെ​ഡ്, ഗ്രീ​ൻ, ഗോ​ൾ​ഡ്​ ലൈ​നു​ക​ളി​ലാ​യി മൂ​ന്ന് വി​പു​ല​മാ​യ റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. 2019 മേ​യ്​ എ​ട്ടി​ന്​ അ​ൽ ഖാ​സ​ർ -അ​ൽ വ​ക്​​റ റൂ​ട്ടി​ൽ ഓ​ടി​ക്കൊ​ണ്ടാ​യി​രു​ന്നു ​മെ​ട്രോ ​ഓ​ട്ടം തു​ട​ങ്ങ​യ​ത്. അ​തേ​വ​ർ​ഷം ന​വം​ബ​ർ 21ന് 14 ​കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഗോ​ൾ​ഡ്​ ലൈ​നും ഡി​സം​ബ​ർ 10ന്​ 22 ​കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഗ്രീ​ൻ ലൈ​നും ഓ​ട്ടം തു​ട​ങ്ങി. അ​തേ ദി​നം ത​ന്നെ റെ​ഡ്​​ലൈ​ൻ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും ക​താ​റ-​ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി-​ലു​സൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും നീ​ട്ടി വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്തു. 18 സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി 40 കി.​മീ ദൈ​ർ​ഘ്യ​മു​ള്ള റെ​ഡ്​​ലൈ​നാ​ണ്​ ഏ​റ്റ​വും വ​ലി​യ റൂ​ട്ട്. 

Tags:    
News Summary - 3 years of doha metro anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.