ദോഹ: ഇന്തോനേഷ്യയിൽ നടക്കുന്ന 18ാമത് ഏഷ്യൻ ഗെയിംസിൽ ഖത്തറിന് നാലാം സ്വർണം. ബീച്ച് വോളിബോൾ ഇനത്തിലാണ് ഖത്തർ സുവർണനേട്ടത്തിലേക്ക് സ്മാഷുതിർത്തത്.
ഖത്തറിനായി ഷെരിഫ് യൂനുസി സാംബയും അഹ്മദ് തിജാൻ ജാൻകോയുമാണ് കളത്തിലിറങ്ങിയത്. ആതിഥേയരായ ഇന്തോനേഷ്യയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് ഖത്തർ നാലാം സ്വർണം നേടിയത്. ഇന്തോനേഷ്യയുടെ അഡെ കാൻട്ര റാഷ്മ വൻ–മുഹമ്മദ് അഷ്ഫിയ സഖ്യത്തെയാണ് ഖത്തരി സഖ്യം പരാജയപ്പെടുത്തിയത്.
അതേസമയം, ഹമദ് അൽ അതിയ്യയുടെ ഖത്തരി ടീം ഇക്വസ്ട്രിയൻ ജംപിങ്ങിൽ വെങ്കലം കരസ്ഥമാക്കി.
അലി ആൽഥാനി, ബാസിം മുഹമ്മദ്, സൽമാൻ അൽ സുവൈദി എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. നാല് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലുമടക്കം ഒമ്പത് മെഡലുകളുമായി മെഡൽ പട്ടികയിൽ 15ാം സ്ഥാനത്താണ് ഖത്തർ.
ഹാൻഡ്ബോളിൽ ഖത്തർ ടീം ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. നേരത്തെ ഖത്തറിെൻറ അഭിമാനതാരമായ അബ്ദു റഹ്മാൻ സാംബ 400 മീറ്റർ ഹർഡിൽസിൽ ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.